Breaking News

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എംവി ശ്രേയാംസ്‌ കുമാറിനെതിരെ കലാപമുയര്‍ത്തി നേതാക്കള്‍..!! രാജി വയ്ക്കണമെന്ന് ആവശ്യം..!! വടകര അടക്കം സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റിൽ..

 


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ലോക്താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരടക്കം നാലുപേര്‍ രാജി വച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ് രാജി.


വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിയില്‍ കഹലം രൂക്ഷമാകാനാണ് സാധ്യത. പാര്‍ട്ടിക്കുണ്ടായ ദയനീയ തോല്‍വിക്ക് ഉത്തരവാദി പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അദ്ദേഹം എംപി സ്ഥാനം അടക്കം രാജി വയ്ക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.


ഇത്തവണ ഇടതുമുന്നണി ലോക്താന്ത്രിക് ജനതാദളിന് മൂന്നു സീറ്റുകളാണ് നല്‍കിയത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ കല്‍പ്പറ്റ, കൂത്തുപറമ്ബ്, ജെഡിഎസിന്റെ സിറ്റിങ് സീറ്റായ വടകര എന്നിവയാണ് നല്‍കിയ സീറ്റുകള്‍.


ഇതില്‍ കൂത്തുപറമ്ബില്‍ മാത്രമാണ് വിജയിക്കാനായത്.


കല്‍പ്പറ്റയില്‍ എംവി ശ്രേയാംസ്‌കുമാറും, വടകരയില്‍ മനയത്ത് ചന്ദ്രനുമാണ് പരാജയപ്പെട്ടത്. നേരത്തെ കല്‍പ്പറ്റയില്‍ സിപിഎം നേതാവായ സികെi ശശീന്ദ്രന്‍ 10000ത്തിലേറെi വോട്ടുകള്‍ക്ക് വിജയിച്ചi മണ്ഡലമായിരുന്നു. ഇവിടെയാണ്i ശ്രേയാംസ് പരാജയപ്പെട്ടത്.


വടകരയില്‍ കെകെ രമയോടാണ് മനയത്ത് ചന്ദ്രന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എംപിയായ ശ്രേയാംസ്‌കുമാര്‍ തന്നെ നിയമസഭയിലേക്കും മത്സരിച്ചതാണ് വലിയ ഇടതു തരംഗത്തിലും മണ്ഡലം നഷ്ടമാക്കിയതെന്നാണ് എല്‍ജെഡിയിലെ ഒരു വിഭാഗം പറയുന്നത്. അതുകൊണ്ടുതന്നെ ശ്രേയാംസ്‌കുമാറിന് തുടരാന്‍ അര്‍ഹതയില്ലെന്നും നേതാക്കള്‍ പറയുന്നു.


എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷേക് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് എ ശങ്കരന്‍, പാര്‍ലമെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി എന്നിവരാണ് രാജിവച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്.


അതിനിടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ ശ്രേയാംസ്‌കുമാര്‍ മാറി നിന്നുവെന്നാണ് സൂചന. യോഗത്തില്‍ ശ്രേയാംസിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ചാനലിനും പത്രത്തിനുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി.


ചാനലും പത്രവും ഇടതുപക്ഷത്തിന് എതിരായിരുന്നുവെന്നു ഇതു പാര്‍ട്ടി തോല്‍ക്കാന്‍ കാരണമായെന്നും നേതാക്കള്‍ വിമര്‍ശിച്ചു. ശ്രേയാംസ് കുമാര്‍ തോറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ചില ഇടതു നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സന്ദേശങ്ങളും ചിലര്‍ യോഗത്തില്‍ അവതരിപ്പിച്ചു.

No comments