Breaking News

കെ സുരേന്ദ്രന് ഒരു വോട്ടു പോലും കിട്ടാത്ത 4 ബുത്തുകള്‍..!! ബിജെപിക്ക് ഒരു വോട്ടുമില്ലാത്തത് 318 ബൂത്തുകളില്‍.. 493 ബൂത്തുകളില്‍ കിട്ടിയത് ഒരു വോട്ടു മാത്രം..!!! ബൂത്തു തലത്തിലെ നേതാക്കളുടെ കുടുംബക്കാര്‍ പോലും വോട്ടു ചെയ്തില്ല..

 


തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബൂത്തുതലത്തിലെ കണക്കുകള്‍ പുറത്തായതോടെ വരുന്നത് രസകരമായ കണക്കുകള്‍. 140 മണ്ഡലങ്ങളിലെ 318 ബൂത്തുകളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഒരു വോട്ടു പോലും കിട്ടിയില്ല.


ബിജെപി മുന്നണിക്ക് ഒരു വോട്ടു പോലും കിട്ടാത്ത ബൂത്തുകള്‍ കൂടുതല്‍ ഉള്ളത് പൊന്നാനി നിയോജക മണ്ഡലത്തില്‍ ആണ്. 34 ബൂത്തിലാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടു പോലും കിട്ടാതായത്.


സംസ്ഥാന പ്രസിഡന്‍്റ് കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലും ബിജെപിക്ക് ഒരു വോട്ടു പോലും കിട്ടാത്ത ബൂത്തുകള്‍ ഉണ്ട്. കോന്നിയില്‍ രണ്ടും, മഞ്ചേശ്വരത്തു രണ്ടും ബൂത്തുകളിലാണ് സുരേന്ദ്രന് ഒരു വോട്ടു പോലും കിട്ടാതെ വന്നത്.


ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് ഇത്തരമൊരു തിരിച്ചടിയുണ്ടായത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.


ബിജെപിക്ക് ഒരു വോട്ട് മാത്രം കിട്ടിയ 493 ബൂത്തുകളും ഉണ്ട്. അതില്‍ത്ഥം ബൂത്ത്തലത്തിലുള്ള നേതാക്കളുടെ കുടുംബത്തിലെ വോട്ടുകള്‍ പോലും കിട്ടിയില്ല. ഇതു ബിജെപി കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.


നേരത്തെ ബൂത്തു തലങ്ങളില്‍ വോട്ടര്‍ പട്ടികകള്‍ കേന്ദ്രികരിച്ച്‌ പേജ് പ്രമുഖ് എന്ന പേരില്‍ ഒരോരുത്തര്‍ക്കും ചുമതല ആര്‍എസ്‌എസ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ബൂത്തുകളില്‍ ഒരു വോട്ടു പോലും കിട്ടാതിരുന്നത് ആര്‍എസ്‌എസിനും തിരിച്ചടിയായി.

No comments