ഉറച്ച നിലപാടുകളുമായി മനോജ് തിവാരി ഇനി അധികാരത്തിന്റെ നടുത്തളത്തില്‍; മന്ത്രി പദവിയില്‍ പുതിയ ഇന്നിംഗ്സുമായി മുന്‍ ക്രിക്കറ്റർ..
കൊല്‍ക്കത്ത: കളിമൈതാനങ്ങളിലെ നടുമുറ്റങ്ങളില്‍നിന്ന് തകര്‍പ്പന്‍ വിജയങ്ങളിലേക്ക് റണ്ണുകളെയ്തുവിട്ട കരുേത്താടെ മനോജ് തിവാരി പശ്ചിമ ബംഗാളില്‍ അധികാരത്തിെന്റ നടുത്തളത്തിലേക്ക്. മാറിയ സാഹചര്യങ്ങളില്‍ രാജ്യത്തെ അധികാരശക്തികളോട് കൂട്ടുകൂടാന്‍ ക്രിക്കറ്റര്‍മാരടക്കമുള്ള സെലിബ്രിറ്റികള്‍ തിരക്കുകൂട്ടുന്ന കാലത്താണ് മനോജ് തിവാരി എന്ന മുന്‍ ഇന്ത്യന്‍ താരം ഫാഷിസത്തിനെതിരെ അടിയുറച്ച നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായത്. പണവും അധികാരഗര്വുമെല്ലാം മേളിച്ച് ബി.ജെ.പി ബംഗാളിലേക്ക് പടഹകാഹളം മുഴക്കിയെത്തിയ നാളിലും മമത ബാനര്‍ജിക്കുപിന്നില്‍ തൃണമൂലിെന്റ മുന്നണിപ്പോരാളിയായി തിവാരി നിലകൊണ്ടു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ ഇന്നിങ്സില്‍ ബംഗാളിെന്റ കായിക മന്ത്രിയാകും തിവാരിയെന്നാണ് സൂചന.
ഐ.പി.എല്ലിനിടെ കൊല്‍ക്കത്ത നെറ്റ്റൈഡേഴ്സ് ടീം ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനൊപ്പം മനോജ് തിവാരി (ഫയല്‍ ചിത്രം)
2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്‍റി20 മത്സരങ്ങളിലും ദേശീയ ജഴ്സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. 119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്ബദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.
തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന്‍ പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

No comments