Breaking News

ഒടുവിൽ ആ തീരുമാനം വന്നു..!! കോൺഗ്രസിൽ സമഗ്ര മാറ്റങ്ങൾ ഇങ്ങനെ..

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലം മുതല്‍ കെപിസിസി വരെയുള്ള സമ്ബൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. പുന:സംഘടനാ മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ 18,19 ദിവസങ്ങളില്‍ രാഷ്ട്രീയകാര്യസമിതി വീണ്ടും ചേരും. തോല്‍വിയുടെ പ്രധാന ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ തന്നെ മാത്രം ക്രൂശിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതി.


തെരഞ്ഞെടുപ്പ് നയിച്ച നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മത്സരിച്ച്‌ മുതിര്‍ന്ന് നേതാക്കളും എന്നതായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ ചര്‍ച്ചയുടെ പൊതുസ്വഭാവം. ആമുഖമായി സംസാരിച്ച കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങള്‍ കൂട്ടായെടുത്തെങ്കിലും തോല്‍വിക്ക് ശേഷം തന്നെ മാത്രം ക്രൂശിക്കുന്നുവെന്ന പരാതിപ്പെട്ടു.


തോല്‍വിയുടെ പ്രധാന ഉത്തരവാദി താനെന്ന് പത്തംഗ സമിതിയെ നയിച്ച ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.


മുല്ലപ്പള്ളിയും ചെന്നിത്തലയും മാറണമെന്ന് പിജെ കുര്യന്‍ ആവശ്യപ്പെട്ടു. കണ്ണൂരിലെ തോോല്‍വിയില്‍ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞ് കെ.സുധാകരന്‍ നേതൃതലത്തിലെ അഴിച്ചുപണി ആവശ്യപ്പെട്ടു. മുരളീധരനും വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം ഉന്നയിച്ചതും മാറ്റമാണ്. തോല്‍വി ആരുടേയും തലയില്‍ കെട്ടിവെക്കേണ്ടെന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലൂം മാറ്റത്തിനായുള്ള മുറവിളിയുടെ പശ്ചാത്തലത്തിലുമാണ് സമ്ബൂര്‍ണ്ണ അഴിച്ചുപണിക്കുള്ള ധാരണയായത്.


ബൂത്ത് തലം മുതല്‍ മാറ്റം മാറ്റം തുടങ്ങും. സമൂലമാറ്റത്തില്‍ പാര്‍ട്ടി അധ്യക്ഷനും പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനര്‍ക്കുമെ്ലാം മാറ്റം വരും. ജം ബോകമ്മിറ്റികള്‍ പിരിച്ചുവിടും. പതിനാല് ഡിസിസി അധ്യക്ഷന്മാരെയും മാറ്റും. രണ്ട് ദിവസത്തെ വിശദമായ രാഷ്ട്രീയകാര്യസമിതി ഇതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കും. ഒപ്പം ഡിസിസി അധ്യക്ഷന്‍മാരുടേയും സ്ഥാനാര്‍ത്ഥികളുടേയും അഭിപ്രായം കൂടി തേടും. കടുത്ത നിരാശ നല്‍കുന്ന ഫലമെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുടെ അഭിപ്രായം. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിലെ അഴിച്ചുപണിക്ക് ഇനിയും സമയമെടുക്കുമെന്നര്‍ത്ഥം. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് നല്‍കുന്ന റിപ്പോര്‍ട്ടും പ്രതിപക്ഷ നേതാവവിനെ നിശ്ചയിക്കാാന്‍ എഐസിസി പ്രതിനിധികളുടെ നേതൃത്വത്തില്‍ ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലെ ചര്‍ച്ചയുടെ ഗതിയുമെല്ലാം മാറ്റത്തിന് അടിസ്ഥാനമാകും.

No comments