വിജയം ഉറപ്പിച്ച് കോൺഗ്രസ് മുന്നണി..!! മന്ത്രിസഭ ചര്‍ച്ചകള്‍ വരെ തുടങ്ങി..!! സ്റ്റാലിൻ ഇനി തമിഴ്നാട് മുഖ്യമന്ത്രി..??
ഫലം വരുന്നതിനു മുമ്ബ് തന്നെ ഡി.എം.കെ മുന്നണി വന്‍ വിജയം നേടുമെന്ന് ഉറപ്പിച്ച എം.കെ.സ്റ്റാലിന്‍ മന്ത്രിസഭാ രൂപീകരണത്തിനുള്ള അനൗപചാരിക ചര്‍ച്ചകള്‍ വരെ തുടങ്ങി.പരിചയ സമ്ബന്നര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ പ്രധാന്യം നല്‍കുന്ന വിധത്തില്‍ മന്ത്രിസഭ രൂപീകരിക്കാനാണ് സ്റ്റാലിന്റെ തീരുമാനം. ലഭിക്കുന്ന സീറ്റുകള്‍ക്ക് അനുസരിച്ചായിരിക്കും ഘടകകക്ഷികളായ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ അംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ നല്‍കുക. തമിഴ്നാട്ടില്‍ ഡി.എം.കെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നാണ് സര്‍വേഫലങ്ങള്‍ പ്രവചിക്കുന്നത്.തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനായി ഒരു വകുപ്പ് രൂപികരിക്കുമെന്ന് പ്രചാരണ വേളയില്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.
അത് ഉള്‍പ്പെടെ രണ്ട് വകുപ്പുകള്‍ മകന്‍ ഉദയനിധി സ്റ്റാലിന് നല്‍കാനാണ് സാദ്ധ്യത. ഉപമുഖ്യമന്ത്രി സ്ഥാനം മകന് നല്‍കാനും സ്റ്റാലിന് ആഗ്രഹമുണ്ട്. കലൈജ്ഞറുടെ വസതിയില്‍ ജില്ലാ സെക്രട്ടറിമാരുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയത് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് എതിര്‍പ്പുണ്ടാകാതിരിക്കാനാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈ മുരുകന്‍, കരുണാനിധി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന തങ്കം തെന്നരശ്, കെ.എന്‍. നെഹ്റു, എം.സുബ്രഹ്മണ്യം, എ.വി.വേലു, പൊന്മുടി എന്നിവരെ മന്ത്രിമാരാക്കാനും ധാരണയായി. യുവനേതാവായ സെന്തില്‍കുമാറിനെയും പരിഗണിക്കുന്നുണ്ട്. മുന്‍ മന്ത്രി പെരിയസാമിയുടെ മകനാണ് സെന്തില്‍.
പ്രവചനങ്ങള്‍ തള്ളി അണ്ണാഡി.എം.കെ
എക്സിറ്റ്പോളുകളെയെല്ലാം തള്ളുകയാണ് അണ്ണാ ഡി.എം.കെ. ജാതി വോട്ടുകള്‍ നിര്‍ണായകമായ വടക്കന്‍ തമിഴ്നാട്ടില്‍ പി.എം.കെ പിന്തുണ അട്ടിമറികള്‍ക്ക് വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സൗജന്യ വാഷിംഗ് മെഷീന്‍, ടിവി തുടങ്ങിയ വാഗ്ദാനങ്ങള്‍ വോട്ടായി മാറിയിട്ടുണ്ടാകുമെന്നാണ് ഇപ്പോഴും അവര്‍ കണക്കുകൂട്ടുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും സുരക്ഷിതരായി ജയിച്ചുവരുമെന്നാണ് പോസ്റ്റ് പോള്‍ പ്രവചനം. പക്ഷേ, മുന്നണിക്ക് 234ല്‍ നൂറെങ്കിലും കിട്ടുമെന്ന് ആരും പ്രവചിക്കുന്നില്ല.ഡി.എം.കെ, അണ്ണാ ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് പുറത്തുള്ള മക്കള്‍ നീതിമയ്യം, അമ്മാ മക്കള്‍ മുന്നേറ്റ കഴകം, ഡി.എം.ഡി.കെ, നാം തമിഴര്‍ കക്ഷി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് 4 മുതല്‍ 7 സീറ്റ് വരെ ലഭിക്കുമെന്ന് പ്രവചനമുണ്ട്.

No comments