Breaking News

ബംഗാളില്‍ ബിജെപിയില്‍ ഘര്‍വാപസി; തൃണമൂലിലേക്ക് തിരിച്ചു പോകാന്‍ 35 എംഎല്‍എമാര്‍ ; നേതാക്കളെ ചോദ്യം ചെയ്ത് മറുകണ്ടം ചാടിയവർ..!! ബിജെപി കേന്ദ്ര നേത്രത്തെ..

 


കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ ചോര്‍ച്ച തടയാനാകാതെ പശ്ചിമബംഗാള്‍ ബിജെപി ഘടകം. പാര്‍ട്ടിയ്ക്ക് കനത്ത ക്ഷീണം ഉണ്ടായതിനെ തുടര്‍ന്ന് നേതൃത്വത്തെ ചോദ്യം ചെയ്ത് അനേകം നേതാക്കള്‍ രംഗത്ത് വന്നതോടെ മറുപടി പറയാനാകാതെ വലയുകയാണ് സംസ്ഥാന നേതൃത്വം.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് ദിലീപ് ഘോഷ് വിളിച്ചയോഗത്തില്‍ നിന്നും മുങ്ങിയവരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മുകുള്‍ റോയി ഉള്‍പ്പെടെയുള്ള ആള്‍ക്കാരുണ്ട്. മകന്‍ ശുഭ്രാംശു തൃണമൂലിനോട് താല്‍പ്പരം കാട്ടുന്നതാണ് മുകുള്‍ റോയിയെ നിശബ്ദനാക്കിയിരിക്കുന്നത്.

ബംഗാള്‍ തെരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയിലേക്ക് നടന്ന ഒഴുക്ക് ഇപ്പോള്‍ തിരിച്ചായിരിക്കുകയാണ്.

35 ഓളം ബിജെപി എംഎല്‍എമാരാണ് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുന്നതെന്നാണ് തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. ഇതോടെ തൃണമൂലില്‍ നിന്നും ബിജെപിയില്‍ എത്തിയ ഏറ്റവും വലിയ നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ അമിത്ഷായും ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിലുള്ള പ്രതികരണവും അവലോകനവുമായി എംപിമാരായ അര്‍ജുന്‍ സിംഗും സൗമിത്രാ ഖാനും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.


തെരഞ്ഞെടുപ്പിന് മുമ്ബും പിമ്ബുമുള്ള നയത്തെക്കുറിച്ച്‌ ബംഗാള്‍ നേതാക്കള്‍ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന് മുമ്ബ് മമതാബാനര്‍ജിയെ വിമര്‍ശിച്ചു വന്നവര്‍ പ്രത്യേകിച്ചും. അതുപോലെ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനായി പുറത്ത് നിന്നും നേതാക്കളെ ഇറക്കുമതി ചെയ്തതും വിമര്‍ശന വിധേയമായിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച 18 നേതാക്കള്‍ ഉള്ളപ്പോള്‍ വിദേശികളെ കൊണ്ടുവന്നത് ഗുണമായത് മമതാബാനര്‍ജിക്കായിരുന്നെന്ന് ഇവര്‍ വിലയിരുത്തുന്നു. പോരാട്ടം മമതയും മറ്റുള്ള എല്ലാവരും എന്ന രീതിയിലോ തൃണമൂലും പുറത്തുള്ളവരും എന്ന രീതിയിലോ ഒക്കെ ജനങ്ങള്‍ വിലയിരുത്തിയെന്നും ഇവര്‍ പറയുന്നു.


ബംഗാളി സംസാരിക്കാന്‍ പോലും അറിയാത്തവരെ പ്രചരണത്തിന് ഇറക്കിയത് വലിയ തെറ്റായി പോയെന്നാണ് കഴിഞ്ഞ ദിവസം മുന്‍ തൃണമൂല്‍ നേതാവായ സബ്യസാചി പോലും പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി രജിബ് ബാനര്‍ജി സ്വകാര്യവിമാനത്തില്‍ ഡല്‍ഹിക്ക് പറന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ ആയുധമാക്കി മാറ്റിയിട്ടുണ്ട്.


തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ബംഗാളില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം നോക്കുന്നതെന്നും എന്നാല്‍ ബംഗാളിലെ ജനം ഇത് അനുവദിക്കില്ലെന്നും മമത ഫേസ്ബുക്കില്‍ കുറിച്ചു. തരികിടകള്‍ നിര്‍ത്തി കോവിഡ് പ്രതിരോധത്തിലും യാസ് ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസത്തിലും ശ്രദ്ധിക്കാന്‍ പറയണമെന്നും പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

No comments