Breaking News

രാഹുലോ മറ്റ് നേതാക്കളോ അല്ല കാരണക്കാര്‍ ; കോണ്‍ഗ്രസ് വിട്ടതെന്തിനെന്ന് വ്യക്തമാക്കി ജിതിന്‍ പ്രസാദ..

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വമോ രാഹുല്‍ ഗാന്ധിയോ അല്ല താന്‍ പാര്‍ട്ടി വിട്ടതിന്‍റെ കാരണക്കാരെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദ. ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണ്. ജനങ്ങളെ സേവിക്കുകയാണ് എന്‍റെ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് പ്രധാന നേതാക്കളിലൊരാളായ ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം ബി.ജെ.പിയിലേക്ക് മാറിയത്.


'രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും നേതാവോ അല്ല എന്‍റെ പാര്‍ട്ടിമാറ്റത്തിന് കാരണം. കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. കേന്ദ്ര മന്ത്രി സ്ഥാനത്തുവരെ എത്തി. മൂന്നു പതിറ്റാണ്ടോളം ജനസേവകനായി. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം ദുഷ്കരമായി.


ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്ന് ഞാന്‍ കരുതുന്നു. ജനങ്ങളെ സേവിക്കാനായാണ് ഞാന്‍ ബി.ജെ.പിയിലേക്ക് മാറിയത്' -ജിതിന്‍ പ്രസാദ എന്‍.ഡി.ടി.വിയോട് പറഞ്ഞു.


കോണ്‍ഗ്രസ് വിടുന്നതിന് മുമ്ബായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായോ ആഭ്യന്തരമന്ത്രി അമിത് ഷായുമായോ താന്‍ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ല. ബി.ജെ.പി നേതൃത്വം എന്ത് നിര്‍ദേശമാണോ നല്‍കുന്നത് അതനുസരിച്ച്‌ പ്രവര്‍ത്തിക്കും -ജിതിന്‍ പ്രസാദ പറഞ്ഞു.


ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന 47കാരനായ നേതാവിന്‍റെ കൂടുമാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്​ ജിതിന്‍ പ്രസാദ. മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറില്‍ സ്​റ്റീല്‍, പെട്രോളിയം, ​പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.


ഉത്തര്‍പ്രദേശ്​ കോണ്‍ഗ്രസിലെ ന​ട്ടെല്ലായിരുന്നു ജിതിന്‍ പ്രസാദ. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ജിതിന്‍ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറല്‍. നേര​ത്തേ കോണ്‍ഗ്രസ്​ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്​ത്​ സോണിയ ഗാന്ധിക്ക്​ കത്തെഴുതിയ 23 കോണ്‍ഗ്രസ്​ നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉള്‍പ്പെടും.


അതേസമയം, യു.​പി​യി​ല്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ​ടു​ള്ള അ​മ​ര്‍​ഷം പേ​റു​ന്ന ​ബ്രാ​ഹ്​​മ​ണ വി​ഭാ​ഗ​ത്തെ തൃ​പ്​​തി​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന്​ എ​ത്തി​യ ജി​തി​ന്‍ പ്ര​സാ​ദ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാണ് ​ ബി.​ജെ.​പി നേ​തൃ​ത്വം. 13 ശ​ത​മാ​നം ​വ​രു​ന്ന ബ്രാ​ഹ്​​മ​ണ​ര്‍​ക്ക്​ ഠാ​കു​ര്‍ വി​ഭാ​ഗ​ക്കാ​ര​നാ​യ യോ​ഗി​യെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​ത്​ ഇ​ഷ്​​ട​മ​ല്ല. കാ​വി​പു​ത​ച്ച ജി​തി​ന്​ പാ​ര്‍​ട്ടി​യി​ല്‍ മെ​ച്ച​പ്പെ​ട്ട റോ​ള്‍ ന​ല്‍​കി അ​വ​ര്‍​ക്കി​ട​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ്​ ബി.​ജെ.​പി നീ​ക്കം.

No comments