Breaking News

യു.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​റാ​യി ഹസന്‍ തല്‍ക്കാലം തുടരും; പുനഃസംഘടന ചര്‍ച്ചക്ക്​ രണ്ടിന്​ നേതൃ യോഗം.. ഈ പേര് മുന്നോട്ട് വെക്കാൻ സാധ്യത..

 


തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​റാ​യി എം.​എം. ഹ​സ​ന്‍ ത​ല്‍​ക്കാ​ലം തു​ട​രും. അ​ദ്ദേ​ഹ​ത്തെ ത​ല്‍​ക്കാ​ലം മാ​റ്റേ​െ​ണ്ട​ന്നാ​ണ്​ കോ​ണ്‍​ഗ്ര​സ്​ ഹൈ​ക​മാ​ന്‍​ഡി​ലു​ണ്ടാ​യ ധാ​ര​ണ. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ മു​സ്​​ലിം വോ​ട്ട​ര്‍​മാ​രെ മു​ന്ന​ണി​യു​മാ​യി ചേ​ര്‍​ത്തു​നി​ര്‍​ത്താ​ന്‍ ഹ​സ​ന്‍ തു​ട​ര​ണ​മെ​ന്നാ​ണ്​ ഹൈ​ക​മാ​ന്‍​ഡ്​ വി​ല​യി​രു​ത്ത​ല്‍. ബെ​ന്നി ബ​ഹ​ന്നാ​നെ മാ​റ്റി ഹ​സ​നെ നി​യോ​ഗി​ച്ചി​ട്ട്​ അ​ധി​ക​കാ​ലം ആ​യി​ട്ടു​മി​ല്ല. അ​തി​നാ​ല്‍, ഉ​ട​ന്‍ മാ​റ്റം വേ​ണ്ടെ​ന്ന ധാ​ര​ണ​യി​ല്‍ ഹൈ​ക​മാ​ന്‍​ഡ്​ എ​ത്തു​ക​യാ​യി​രു​ന്നു.


അ​തേ​സ​മ​യം, കെ.​പി.​സി.​സി, ഡി.​സി.​സി പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ടു​ത്ത​മാ​സം ര​ണ്ടി​ന് വീ​ണ്ടും യോ​ഗം ചേ​രും.


കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പു​റ​മെ ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, പി.​ടി. തോ​മ​സ്, ടി. ​സി​ദ്ദീ​ഖ് എ​ന്നി​വ​രാ​കും പ​ങ്കെ​ടു​ക്കു​ക.


ജം​ബോ ക​മ്മി​റ്റി​ക​ള്‍ ഒ​ഴി​വാ​ക്കി​യു​ള്ള പു​നഃ​സം​ഘ​ട​ന​യി​ല്‍ പ​രി​ഗ​ണി​ക്കേ​ണ്ട​വ​രു​ടെ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ്​ യോ​ഗം. 14 ‌ഡി.​സി.​സി​ക​ളി​ലും പു​തി​യ അ​ധ്യ​ക്ഷ​ന്മാ​രെ നി​യ​മി​ക്കും. പ​ു​തി​യ കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളെ​യും നി​ശ്ച​യി​ക്കും. മൂ​ന്ന് മാ​സ​ത്തി​ന​കം പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

No comments