Breaking News

എല്‍ജെപിയെ പിളര്‍ത്തിയത് നിതീഷ് ; ഗോള്‍വര്‍ക്കര്‍ വേണോ അംബേദ്ക്കര്‍ വേണോ എന്ന് തീരുമാനിക്കേണ്ട സമയം ; ചിരാഗിന് കൈനീട്ടി തേജസ്വീ..

 


പാറ്റ്‌ന: അമ്മാവനും സഹോദരനും കയ്യൊഴിഞ്ഞ ലോക്ജനശക്തി നേതാവ് ചിരാഗ് പസ്വാന് കൈ നീട്ടി ആര്‍ജെഡി നേതാവ് തേജസ്വീയാദവ്. ആര്‍എസ്‌എസ് ആശയവുമായി മുമ്ബോട്ട് പോകുന്ന എന്‍ഡിഎയുമായുള്ള സഖ്യം തുടരണോ വേണ്ടയോ എന്ന് പുനരാലോചന നടത്താന്‍ തേജസ്വീയാദവ് ചിരാഗ് പസ്വാനോട് ആവശ്യപ്പെട്ടു.


എല്‍ജെപിയെ പിളര്‍ത്തിയതിന് പിന്നില്‍ ജെഡിയുവിന്റെ ബുദ്ധിയാണെന്ന് ബീഹാര്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിതാവ് രാംവിലാസ് പസ്വാന്‍ ഉണ്ടാക്കിയ പാര്‍ട്ടിയെ അടുത്തിടെ വരെ നയിക്കുകയും ചെയ്ത ചിരാഗിനെ ഇപ്പോള്‍ പാര്‍ട്ടി മൂലയ്ക്ക് ഇരുത്തിയിരിക്കുകയാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പാറ്റ്‌നാ വിമാനത്താവളത്തില്‍ വെച്ചായിരുന്നു തേജസ്വീ മാധ്യമങ്ങളെ കണ്ടത്.


2005 ലും 2010 ലും സമാന പിളര്‍പ്പ് ജെഡിയു എല്‍ജെപിയില്‍ ഉണ്ടാക്കിയിരുന്നു എന്നും അന്ന് രാം വിലാസ് പസ്വാനെ രക്ഷിച്ചത് ലാലു പ്രസാദ് യാദവാണെന്നും ചിരാഗിനെ തേജസ്വീ ഓര്‍മ്മപ്പെടുത്തി. സ്വന്തം ലോക്‌സഭാ സീറ്റ് നഷ്ടമായ രാം വിലാസ് പസ്വാനെ രാജ്യസഭാ സീറ്റ് കിട്ടാന്‍ സഹായിച്ചത് ലാലു പ്രസാദ് യാദവായിരുന്നു. സമാന സാഹചര്യത്തിലാണ് ചിരാഗ് പസ്വാനും.


ആര്‍എസ്‌എസിന്റെ സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാള്‍ക്കറിന്റെ ചിന്തകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയായ ബിആര്‍ അംബേദ്ക്കറിന് ഒപ്പം നില്‍ക്കണോ എന്ന കാര്യത്തില്‍ അദ്ദേഹം ഇപ്പോള്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും എന്നും തേജസ്വീ പറഞ്ഞു.


അതേസമയം എല്‍ജെപിയില്‍ മറ്റൊരു പ്രശ്‌നവുമില്ലെന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പ്രതികരണം. ചിരാഗ് പസ്വാന്റെ അമ്മാവനും മുന്‍ മന്ത്രിയുമായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര കലാപമല്ലാതെ മറ്റൊന്നും എല്‍ജെപിയില്‍ ഇല്ലെന്നുമുള്ള നിതീഷിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ നിതീഷ്‌കുമാറിന് ഒന്നുമറിയില്ലെന്നായിരുന്നു തേജസ്വീയുടെ പ്രതികരണം. ഒരുപക്ഷേ ഇന്നത്തെ് പത്രം പോലും അദ്ദേഹം വായിച്ചിട്ടുണ്ടാകില്ല. ബീഹാറിലെ 38 ല്‍ 27 ജിലലകളിലും പെട്രോള്‍ വില 100 കടന്നത് പോലും അദ്ദേഹം റിയുന്നുണ്ടാകില്ലെന്നും തേജസ്വീ പരിഹസിച്ചു.

No comments