മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നവര്‍ക്ക് അവിടെ ഉള്ളവരേക്കാള്‍ കുടുതല്‍ ബഹുമാനം കിട്ടില്ല ; ജിതിന്‍ പ്രസാദയുടെ പാര്‍ട്ടി മാറ്റത്തില്‍ ജയറാം രമേശ്..!! ജ്യോതിരാദിത്യ സിന്ധ്യക്ക് കിട്ടിയ..
ന്യൂഡല്‍ഹി: ഒരു പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി ഉറച്ചു നിന്ന ശേഷം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നവര്‍ക്ക് അവിടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരേക്കാള്‍ കുടുതല്‍ ബഹുമാനം കിട്ടണമെന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കോണ്‍ഗ്രസ് വിട്ട് പുതിയതായി ബിജെപിയില്‍ ചേരുന്നവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ പരിഗണനയും ബഹമാനവും 40 വര്‍ഷമായി അതേ പാര്‍ട്ടിയില്‍ തുടരുന്നവര്‍ക്ക് കിട്ടുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദയും ജ്യോതിരാദിത്യ സിന്ധ്യേയും ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് നടത്തിയ പ്രതികരണത്തിലാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്ന പശ്ചാത്തലത്തില്‍ ഒരു ദേശീയമാധ്യമം നടത്തിയ ചര്‍ച്ചയിലാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ ബാങ്കുജോലി പോലെ നിസ്സാരമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും പ്രത്യയശാസ്ത്രവും ഒക്കെ അതില്‍ ഘടകമാണെന്നും പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി എന്നതില്‍ പ്രതിബദ്ധതയും മൂല്യങ്ങളുമെല്ലാം അടിസ്ഥാനമാകുമ്ബോള്‍ എന്തുകൊണ്ടാണ് ആള്‍ക്കാര്‍ രാഷ്ട്രീയപാര്‍ട്ടി മാറുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയും നേതാവ് സിന്ധ്യേയും ബിജെപിയിലേക്ക് പോയതില്‍ ദു:ഖമുണ്ട്. ജന്മപാരമ്ബര്യം കൊണ്ട് ഗുണം കിട്ടാതെയും വായില്‍ വെള്ളിക്കരണ്ടിയുമാായി പിറക്കാതെയും പോയ, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പട്ടിണി സഹിച്ച് രാവും പകലും പണിയെടുത്ത അനേകം പ്രവര്‍ത്തകര്‍ക്ക് കിട്ടാതിരുന്ന സൗകര്യമാണ് രണ്ടുപേര്‍ക്കും കിട്ടിയത്. വളരെ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസ് ഇരുവര്‍ക്കും എല്ലാം നല്‍കി. പാര്‍ട്ടിയില്‍ എല്ലാ ഗുണവും കിട്ടി വളര്‍ന്നുവന്ന ഇരുവരും പാര്‍ട്ടിയില്‍ കഠിനാദ്ധ്വാനികളായ നൂറുപേര്‍ ഉണ്ടെന്നിരിക്കെയാണ് മറുകളം ചാടിയത്.
ഇതിനെ വെറും അക്കരപ്പച്ച എന്ന് മാത്രമേ വിളിക്കാനാകൂ. ബിജെപിയിലേക്ക് ചേക്കേറുന്ന ഒരു കോണ്‍ഗ്രസു കാരന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ബഹുമാനം 40 വര്‍ഷം ബിജെപിയില്‍ തന്നെ തുടരുന്ന ഒരാളോട് തനിക്കുണ്ടാകുമെന്നും പറഞ്ഞു. അമേരിക്കയില്‍ ആള്‍ക്കാര്‍ വിവാഹം കഴിക്കുമ്ബോള്‍ തന്നെ വിവാഹമോചനത്തെക്കുറിച്ചും ചിന്തിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്ബോള്‍ പാര്‍ട്ടികളോടും പ്രത്യയശാസ്ത്രത്തോടും അസാധാരണ പ്രതിബദ്ധത കാട്ടുകയും ചെയ്യും. ഇന്ത്യയില്‍ ആരും വിവാഹം കഴിക്കുമ്ബോള്‍ വിവാഹമോചനം ആലോചിക്കാറില്ല. എന്നാല്‍ മറ്റൊരു പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചുകൂടിയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത്.
ഒരു ജിതിന്‍ പ്രസാദയോ, ഒരു സിന്ധ്യയോ പോയതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ച്ചയിലാണ് എന്നു പറയാനാകില്ലെന്നും പറഞ്ഞു.. പാര്‍ട്ടിയില്‍ പ്രശ്നങ്ങളൊക്കെ ഉണ്ടായിരിക്കാം എന്നിരുന്നാലും കോണ്‍ഗ്രസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും, ആദര്‍ശങ്ങളെക്കുറിച്ചും ജനങ്ങളെ കൂടുതല്‍ അറിയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി എന്തിന് വേണ്ടിയാണോ നിലകൊള്ളുന്നത് എന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കണം.
അതിന്റെ അഭാവമാണ് 2014 ലും 2019ലും നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ പോയതിന് കാരണമെന്നും പറയുന്നു.

No comments