Breaking News

രാജസ്ഥാന്‍ കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കി ഫോണ്‍ ചോര്‍ത്തല്‍ വിവാദം..!! സച്ചിന്‍ പൈലറ്റിനെ മെരുക്കാന്‍ പാടുപെട്ട് ഹൈക്കമാന്‍ഡ്.. അശോക് ഗെലോട്ടിന്റെ..

 


ജയ്‌പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്ങ്ങള്‍ അതിരൂക്ഷമാകുന്നു. എം എല്‍ എമാര്‍ നിരീക്ഷക്കപ്പെടുന്നുണ്ടെന്നും ഫോണ്‍ ചോര്‍ത്തുന്നുവെന്നുമാണ് സച്ചിന്‍ പൈലറ്റ് ക്യാമ്ബ് ഉയര്‍ത്തുന്ന പുതിയ ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പ്രതികരിച്ചത്.


'എന്‍റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതായി ചില എം എല്‍ എമാര്‍ എന്നോട് പറഞ്ഞു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടോയെന്ന് അറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും അവരോട് പറഞ്ഞു.' സച്ചിന്‍ പൈലറ്റിന്‍റെ വിശ്വസ്‌തനും എം എല്‍ എയുമായ വേദ് പ്രകാശ് സോളങ്കി പറഞ്ഞു.


സച്ചിന്‍ പൈലറ്റ് അശോക് ഗെഹ്ലോട്ട് പ്രശ്‌നം ഹൈക്കമാന്‍ഡിനും തലവേദനയാവുകയാണ്. പ്രശ്‌ങ്ങളില്‍ ഹൈക്കമാന്‍ഡ് ഇനിയും അനുഭാവപൂര്‍വ്വം ഇടപെടാത്തതില്‍ സച്ചിന്‍ പൈലറ്റിന് കടുത്ത അതൃപ്‌തിയുണ്ട് . ഇന്നും ഡല്‍ഹിയില്‍ തുടരുന്ന സച്ചിനെ മയപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് പരമാവധി ശ്രമിക്കുന്നതായാണ് വിവരം. പ്രശ്‌ന പരിഹാരത്തിന് മൂന്നംഗസമിതിയെ ദേശീയ നേതൃത്വം നിയോഗിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.


അതേസമയം, സച്ചിന്‍ ക്യാമ്ബിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ബി ജെ പിയും ഏറ്റെടുത്തു. ഫോണ്‍ ചോര്‍ത്തല്‍ ആരോപണം സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് തെളിയിക്കുന്നതെന്ന് ബി ജെ പി അദ്ധ്യക്ഷന്‍ സതീഷ് പൂനിയ പ്രതികരിച്ചു.

No comments