Breaking News

പിന്‍വാതിലിലൂടെ തമിഴ്നാട്ടിലേക്ക്.. പ്രവേശിക്കാനാണോ 'കൊങ്കുനാടിലൂടെ' ബി ജെപി ലക്ഷ്യമിടുന്നത്..?? തര്‍ക്കം മുറുകുന്നു.. തമിഴ്നാട്ടിലെ..

 


ചെന്നൈ: കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബി ജെ പി. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റം വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും, അത് നടക്കണമെന്നാണ് ബി ജെ പിയുടെ ആഗ്രഹമെന്നും തമിഴ്‌നാട് ബിജെപി ഉപാദ്ധ്യക്ഷന്‍ എന്‍ നാഗേന്ദ്രന്‍ പറഞ്ഞു.



'കൊങ്കുനാടിനെ' കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയൊരു തര്‍ക്കം തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡി എം കെ എം പി കനിമൊഴി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു. തമിഴ്‌നാട് ഇപ്പോള്‍ സുരക്ഷിതമായ സര്‍ക്കാരിന് കീഴിലാണെന്നും ആര്‍ക്കും സംസ്ഥാനത്തെ വിഭജിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.


'ഭാവനയുടെ സങ്കല്പം' എന്നാണ് റിപ്പോര്‍ട്ടുകളോട് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ കെഎസ് അലഗിരി പ്രതികരിച്ചത്. പിന്‍വാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനാണ് ഈ പദ്ധതിയെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവ് ജി ബാലകൃഷ്ണന്റെ പ്രതികരണം.


ഇത് അപകടകരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഇത് അനുവദിക്കില്ല. പിന്‍വാതിലിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിക്കാനുള്ള ബിജെപിയുടെ അത്തരം നടപടികള്‍ പാര്‍ട്ടിക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ മാത്രമേ ഉണ്ടാക്കൂ.-ബാലകൃഷ്ണന്‍ പറഞ്ഞു.


അതേസമയം കോയമ്ബത്തൂര്‍ സൗത്ത് എംഎല്‍എയും ബിജെപി നേതാവുമായ വനതി ശ്രീനിവാസന്‍ ഒരു പ്രാദേശിക പത്രത്തില്‍ 'തമിഴ്‌നാട് വിഭജിക്കപ്പെടണം, കൊങ്കു നാട് സൃഷ്ടിക്കണം' എന്ന തലക്കെട്ടോടെ ലേഖനമെഴുതിയതായി റിപ്പോര്‍ട്ടുണ്ട്.


കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖല കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്ന പ്രചാരണത്തില്‍ വിവാദം കനക്കുകയാണ്. ജാതിവോട്ടുകള്‍ നിര്‍ണ്ണായകമായ മേഖലയിലാണിതെന്നതും ശ്രദ്ധേയമാണ്.

No comments