അപ്പനെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ചാലും അധികാരം വിട്ട് പോകുന്നതെങ്ങനെ..!! മൗനം പാലിക്കുന്നതു കൊണ്ട് ഗുണമേയുള്ളൂ എന്ന് ജോസ് കെ മാണി; മരിക്കും വരെ യുഡിഎഫ് നേതാവായിരുന്ന കെ എം മാണിയുടെ അഭിമാനം സംരക്ഷിക്കാന്‍ യുഡിഎഫ് നേതാക്കളും..
കേരളാ കോണ്‍ഗ്രസ്.പാര്‍ട്ടി ഇപ്പോള്‍ ഇതിജീവനത്തിന്റെ പാതയിലാണോ പുനരുജ്ജീവനത്തിന്റെ പാതയിലാണോ എന്ന കാര്യത്തില്‍ സംശയിച്ചിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.വല്ലാത്ത ഒരു അവസ്ഥയിലാണ് ആള്‍ ഇപ്പോള്‍.അപ്പക്കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനാണ് ജോസ് കെ മാണിയെന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം പ്രവര്‍ത്തകരും പറയുന്നതും.സംഭവം ചെറിയ തോതില്‍ സത്യമാണെങ്കിലും നമുക്ക് ഇപ്പോള്‍ വേണ്ടത് കുറച്ച് ഭരണം..കുറച്ച് അധികാരം,പിന്നെ ഒരു പൊടിയ്ക്ക് പേരും പെരുമയും.ഇത്രയുമായാല്‍ സംഭവം കളറായി.അതിന് വേണ്ടി ഇപ്പോ അച്ഛനെയും അച്ഛന്റെ ആദര്‍ശങ്ങളെയും വികാരങ്ങളെയും മാറ്റി നിര്‍ത്തണമെങ്കില്‍ അത് അങ്ങ് ചെയ്യണം.അപ്പോഴല്ലെ ഒരു കറതീര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി മാറാന്‍ കേരളം കണ്ട രാഷ്ട്രീയ അതികായന്റെ മകന് സാധിക്കൂ..
പാര്‍ട്ടി കൂടി പങ്കാളികളായ സര്‍ക്കാരിന്റെ നിലപാടായാണ് സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ കെ എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ചത് എന്നതാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ആരാധ്യനായ മാണി സാറിനെ അപമാനിച്ച സര്‍ക്കാരിന്റെ ഭാഗമായി ഇനി ഒരു നിമിഷം പോലും തുടരാനാകില്ല എന്ന നിലപാടാണ് ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ഉയര്‍ത്തുന്നത്. എന്നാല്‍, ഇടത് മുന്നണി വിട്ടാല്‍ എംഎല്‍എമാരില്‍ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പം ഉണ്ടാകില്ലെന്ന തിരിച്ചറിവ് ജോസ് കെ മാണിക്കുണ്ട്.
സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും വലിയ തോതില്‍ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകും. ഇനി മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ എംഎല്‍എമാരും പാര്‍ട്ടി പേരും ചിഹ്നവും ഉള്‍പ്പെടെ നഷ്ടമാകും. എംഎല്‍എമാര്‍ ഒരുമിച്ച് ഇടത് മുന്നണിയില്‍ നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഔദ്യോഗികമായി പാര്‍ട്ടി പേരും ചിഹ്നവും അവര്‍ക്കാകും ലഭിക്കുക. ഇതാണ് ജോസ് കെ മാണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്റ്റീഫന്‍ ജോര്‍ജ്ജ് തന്റെ പ്രതിഷേധം അറിയിച്ചത്.
വാര്‍ത്താക്കുറിപ്പില്‍ സ്റ്റീഫന്‍ പറയുന്നത് ഇങ്ങനെ: സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അന്തരിച്ച കെ. എം മാണി സാറിനെക്കുറിച്ച് നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്കുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു. രണ്ടു തവണ വിജിലന്‍സ് കോടതിയും ബഹുമാനപ്പെട്ട ഹൈക്കോടതിയും ഒരു തരത്തിലും കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ മാണി സാറിനെക്കുറിച്ച് തികച്ചും നിരുത്തരവാദപരമായ പരാമര്‍ശം നടത്തിയ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണം. ഈ പരാമര്‍ശം ഉടന്‍ പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
വിഷയം ഇടതുമുന്നണിക്കും പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. വിഷയത്തെ എങ്ങനെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം ആശയക്കുഴപ്പത്തിലാണ് ഇടതുമുന്നണി. അഭിഭാഷകനെതിരെ നിലപാടെടുത്ത് തല്‍ക്കാലത്തേക്ക് വിഷയം തണുപ്പിക്കാന്‍ ആകും ഇടതു നേതൃത്വം ശ്രമിക്കുക.

No comments