Breaking News

മാണി കോൺഗ്രസ് കടുത്ത നിലപാടിലേക്ക്..!! മുന്നണി വിടുന്നത് അടക്കം ചർച്ച ചെയ്ത് നേതാക്കൾ..?? ഒന്നും പ്രതികരിക്കാനാവാതെ ജോസ്.. അപമാനമെന്ന്..

 


ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസി​െന്‍റ അന്തരിച്ച നേതാവ്​ കെ.എം മാണി അഴിമതിക്കാരനായിരുന്നെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിനെതി​െര കേരള കോണ്‍ഗ്രസ്​ (എം). രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച്‌ നിരുത്തരവാദപരമായ സമീപനമാണ്​ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചതെന്ന്​ കേരള കോണ്‍ഗ്രസ്​ പറഞ്ഞു. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നാളെ കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.


നിയമസഭയില്‍ അക്രമം നടത്തിയ എം.എല്‍.എമാര്‍ക്കെതിരായ ക്രിമിനല്‍ കേസ്​ ഒഴിവാക്കി കിട്ടുന്നതിനുള്ള വാദത്തിനിടെയാണ്​ എല്‍.ഡി.എഫ്​ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്​ (എം) ന്‍റെ സമ്മുന്നത നേതാവ്​ കെ.എം.മാണി അഴിമതിക്കാരനായിരുന്നെന്ന്​ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്​.


മുന്‍ ധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ നോക്കിയത്​ കൊണ്ടാണ്​ അക്രമമുണ്ടായതെന്നും സംസ്​ഥാന സര്‍ക്കാറിന്​ വേണ്ടി ഹാജരായ അഡ്വ. രഞ്​ജിത്​ കുമാര്‍ വാദിച്ചു. ധനമന്ത്രിയുടെ സ്വഭാവം എന്തായിരുന്നാലും പ്രതിപക്ഷ എം.എല്‍.എമാരു​െട പെരുമാറ്റം പൊറുക്കാനാവാത്തതാണെന്ന്​ സുപ്രീംകോടതി ഇൗ വാദത്തോട്​ പ്രതികരിച്ചു.


ധനമന്ത്രിയുടെ വ്യക്തിത്വമല്ല വിഷയം. ബില്‍ പാസാക്കുക എന്നതാണ് പ്രധാനം. കേസ് പിന്‍വലിക്കണമോയെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി ബുധനാഴ്​ചയിലേക്ക്​ കേസ്​ നീട്ടിവെക്കുകയാണെന്നും വിഷയം പഠിക്കാന്‍ തങ്ങള്‍ക്ക്​ ഒരാഴ്​ച ലഭിക്കുമെന്നും പറഞ്ഞു.


എന്നാല്‍ സംസ്​ഥാന സര്‍ക്കാര്‍ കേസ്​ പിന്‍വലിക്കാനുള്ള ഹരജി സമര്‍പ്പിച്ചത്​ നിയമത്തി​െന്‍റ സ്വഭാവിക നടപടിക്രമം പാലിച്ചല്ലെന്ന്​ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തലക്ക്​ വേണ്ടി ഹാജരായ അഡ്വ. മഹേഷ്​ ജത്​മലാനി ആ​രോപിച്ചു. ഇൗ വിഷയത്തില്‍ തനിക്കേറെ ബോധിപ്പിക്കാനുണ്ടെന്നും ജത്​മലാനി പറഞ്ഞു. വാദത്തിനിടെ ജത്​മലാനിക്കെതിരെ മോശമായ അഭിപ്രായപ്രകടനം നടത്തിയതിന്​ അഡ്വ. രഞജിത്​ കുമാറി​നെ സുപ്രീംകോടതി വിമര്‍ശിച്ചു


നേരത്തെ കെ.എം മാണി യു.ഡി.എഫിന്‍റെ ഭാഗമായിരിക്കുന്ന സമയത്ത്​ അദ്ദേഹത്തിനെതിരായ പ്രതിഷേധമായാണ്​ നിയമസഭയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്​. എന്നാല്‍, കെ.എം. മാണിയുടെ മരണ ശേഷം, അദ്ദേഹത്തിന്‍റെ കേരള കോണ്‍ഗ്രസ്​ എല്‍.ഡി.എഫിലെത്തി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ്​ മാണി വിഭാഗം എല്‍.ഡി.എഫിന്‍റെ ഭാഗമാണ്​.

No comments