Breaking News

പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെ പത്തിലധികം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരങ്ങള്‍ക്ക് സോപാധിക ജാമ്യം

 


കണ്ണൂര്‍ | പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെ പത്തിലധികം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരങ്ങള്‍ക്ക് സോപാധിക ജാമ്യം. യൂട്യൂബര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3,500 രൂപ വീതം കെട്ടിവയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. ആര്‍ ടി ഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് പ്രതികള്‍ ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

ആര്‍ ടി ഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. യൂട്യൂബര്‍മാരുടെ 'നെപ്പോളിയന്‍' എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.

No comments