മോഹന്‍ ഭാഗവതിനൊപ്പം പി.ടി ഉഷ ; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല..
മുംബൈ: ഇന്ത്യയുെട എക്കാലത്തെയും മികച്ച വനിത അത്ലറ്റുകളിലൊരാളായ പി.ടി ഉഷ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ അനുകൂലിച്ചും എതിര്‍ത്തും കമന്‍റുകള്‍. ആര്‍.എസ്.എസ് തലവനായ മോഹന്‍ ഭാഗവതിനൊപ്പം ഉഷയും ഭര്‍ത്താവ് വി. ശ്രീനിവാസനും മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോയെടുത്താണ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്.
'ഏകഭാരതം, ശ്രേഷ്ഠ ഭാരതം, നന്ദി മോഹന്‍ ഭാഗവത്' എന്ന അര്‍ഥത്തിലുള്ള ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയത്. 'പയ്യോളി എക്സ്പ്രസ് പാളം തെറ്റി'എന്നാണ് ചിലര്‍ കമന്‍റുമായെത്തിയത്. ബി.ജെ.പിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടാനുള്ള അടുത്ത പ്രമുഖ സ്ഥാനാര്‍ഥിയെന്നും ഒരാള്‍ കമന്‍റ് ചെയ്തു.
ഉഷയെ അനുകൂലിച്ചും നിരവധി പേര്‍ കമന്‍റിട്ടിട്ടുണ്ട്. ഇന്ത്യാസ് ഇന്‍റര്‍നാഷണല്‍ മൂവ്മെന്റ് ടു യുനൈറ്റഡ് നാഷന്‍സ് (ഐ.ഐ.എം.യു.എന്‍) മുംബൈയില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘേഷാത്തിലാണ് ഉഷയും മോഹന്‍ഭാഗവതും ശശി തരൂരും അടക്കമുള്ളവര്‍ പങ്കെടുത്തത്.
നേരത്തേ കേരളത്തില്‍ സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു പി.ടി.ഉഷ. സി.പി.എമ്മുമായി ബന്ധമുള്ളയാണ് ഉഷ സ്കൂളിന്റെ പ്രമുഖ ഭാരവാഹികളിലൊരാള്‍. എന്നാല്‍, ഉഷയുെട ഭര്‍ത്താവ് നേരത്തേ തന്നെ ആര്‍.എസ്.എസ് അനുകുല പോസ്റ്റുകള്‍ ഫേസ്ബുക്കിലിടാറുണ്ട്.

No comments