ബിജെപിക്ക് മാത്രമല്ല സിപിഎമ്മിനും പറ്റി അബദ്ധം, പൊളിറ്റ് ബ്യൂറോ അംഗം ദേശീയപതാക ഉയര്‍ത്തിയത്..
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയത് വിവാദമായിരുന്നു.
. ഇന്ന് രാവിലെ ബി.ജെ.പി കാര്യാലയത്തില്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയര്‍ത്തുകയായിരുന്നു.
ഇതേ അബദ്ധം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവിനും പറ്റി. കേരളത്തിലല്ല. ബംഗാളിലാണ് സംഭവം. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ ബിമന്‍ ബോസാണ് പതാക തലകീഴായി ഉയര്‍ത്തിയത്.കെ.സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധമാണ് ബിമനും സംഭവിച്ചത്.
അബദ്ധം തിരിച്ചറിഞ്ഞതോടെ അദ്ദേഹം വേഗം തിരുത്തുകയും
ചെയ്തു. .
1947ലെ ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി.പി.എം ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. എ.കെ.ജി സെന്ററിറില്‍ ദേശീയ പതാക ഉയര്‍ത്തിയത് സി.പി.എം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സി.പി.എമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

No comments