Breaking News

ഗ്രൂപ്പ് നേതാക്കളുടെ ഒരു വിലപേശലും നടക്കില്ല..!! ഡി.സി.സി പ്രസിഡന്റുമാര്‍ രണ്ട് ദിവസത്തിനകം..!! പരഗണയിൽ ഈ നേതാക്കൾ.. പദവിക്ക് കാരണം..

 


തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും പുതിയ അദ്ധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ഇതില്‍ 12 ജില്ലകളിലേക്കും ഒറ്റപ്പേര് മാത്രമടങ്ങിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ,മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും മടങ്ങിയത്.


സംസ്ഥാനത്ത് കൂടിയാലോചനകള്‍ നടത്തിയിട്ടാണ് സാദ്ധ്യതാപാനലുമായി ഡല്‍ഹിയിലേക്ക് പോയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വാദം. തങ്ങളെ അവഗണിച്ചെന്ന പരാതിയുമായി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സാന്ത്വനിപ്പിക്കാനുള്ള ശ്രമം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തിയേക്കും.


എന്നാല്‍, സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയില്‍ മാറ്റത്തിന് സാദ്ധ്യത കുറവാണ്. പട്ടിക പ്രഖ്യാപനം രണ്ട് ദിവസത്തേക്ക് നീട്ടിവച്ചത് നേതാക്കളെ അനുനയിപ്പിക്കാനാണെന്ന് സൂചനയുണ്ട്.


ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിന് പട്ടിക കൈമാറുന്നതിന് തൊട്ടുമുമ്ബ് കെ. സുധാകരന്‍ ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊട്ടിത്തെറിച്ചതും ചര്‍ച്ചയാണ്. താല്പര്യമുള്ള പേരുകള്‍ നല്‍കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടപ്പോള്‍, എല്ലാം തീരുമാനിച്ചിട്ട് പേര് ചോദിക്കുന്നതെന്തിനെന്ന് മുല്ലപ്പള്ളി തിരിച്ചു ചോദിച്ചു. ഒന്നര വര്‍ഷം തന്നെ മുള്‍മുനയില്‍ നിറുത്തി ജംബോക്കമ്മിറ്റി അടിച്ചേല്പിച്ചതില്‍ സുധാകരനും പങ്കില്ലേയെന്നൊക്കെ ചോദിച്ച്‌ മുല്ലപ്പള്ളി പൊട്ടിത്തെറിച്ചെന്നാണ് വിവരം.


ഡി.സി.സി പ്രസിഡന്റുമാരുടെ സാദ്ധ്യതാപട്ടിക തയാറാക്കും മുമ്ബ് ഉത്തരവാദപ്പെട്ട ആരും തന്നോട് സംസാരിച്ചില്ലെന്ന പരാതിയുമായി മുതിര്‍ന്ന നേതാവ് വി.എം. സുധീരനും ഫേസ്ബുക് പോസ്റ്റിട്ടു. രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുമ്ബ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്ന് താനടക്കമുള്ള മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരില്‍ പലരെയും ഒഴിവാക്കിയെന്നും ആരോപിച്ചു. ഇതോടെ, ഇന്നലെ ഉച്ച കഴിഞ്ഞ് കെ. സുധാകരന്‍ സുധീരനെ വീട്ടില്‍ സന്ദര്‍ശിച്ചു. പഴയ നേതൃത്വം ഗ്രൂപ്പുതാല്പര്യം മാത്രം നോക്കിയതിനാലാണ് പുതിയ നേതൃത്വത്തെ പിന്തുണച്ചതെന്നും, ഇവരും കൂടിയാലോചനയില്ലാതെ നീങ്ങുന്നത് ശരിയാവില്ലെന്നും സുധീരന്‍ പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ചും വിശ്വാസത്തിലെടുത്തും മുന്നോട്ട് പോകുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.


ഡല്‍ഹിയില്‍ ആദ്യം ഉമ്മന്‍ ചാണ്ടിയും കെ. സുധാകരനുമടക്കമിരുന്ന് നടത്തിയ ചര്‍ച്ചയില്‍, തിരുവനന്തപുരത്തെത്തി വീണ്ടും ചര്‍ച്ചയാവാമെന്നാണ് ധാരണയുണ്ടാക്കിയതെന്ന് എ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നു. പ്രതിപക്ഷനേതാവും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഡല്‍ഹിയിലെത്തിയതോടെ ഇത് മാറിമറിഞ്ഞു. ഇവിടെ വന്ന് ഒന്നുകൂടി ചര്‍ച്ച ചെയ്തേ അന്തിമപാനലുണ്ടാക്കൂവെന്ന ധാരണ അട്ടിമറിച്ചെന്ന് ഐ ഗ്രൂപ്പും പറയുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിയും രമേശും നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ അവരോട് മാത്രം ആലോചിച്ചല്ലേ തീരുമാനങ്ങളെടുത്തതെന്നാണ് പുതിയ നേതൃത്വത്തിന്റെ ചോദ്യം. ഈ ന്യായവാദത്തോടാണ് ഹൈക്കമാന്‍ഡിനും യോജിപ്പ്.


 പ​രാ​തി​ ​തീ​ര്‍​ക്കാ​ന്‍​ ​സു​ധീ​ര​നെ സ​ന്ദ​ര്‍​ശി​ച്ച്‌ ​കെ.​സു​ധാ​ക​രന്‍


കോ​ണ്‍​ഗ്ര​സ് ​പു​നഃ​ ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​തി​ര്‍​പ്പ് ​പ​ര​സ്യ​മാ​യി​ ​ഉ​ന്ന​യി​ച്ച​ ​വി.​എം​ ​സു​ധീ​ര​നെ​ ​അ​നു​ന​യി​പ്പി​ക്കാ​ന്‍​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ന്‍​ ​അ​ദ്ദേ​ഹ​ത്തി​ന്രെ​ ​വീ​ട്ടി​ലെ​ത്തി​ ​ച​ര്‍​ച്ച​ ​ന​ട​ത്തി.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​രെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ല്‍​ ​ച​ര്‍​ച്ച​ക​ള്‍​ ​ന​ട​ത്താ​ത്ത​തി​ലെ​ ​എ​തി​ര്‍​പ്പ് ​സു​ധീ​ര​ന്‍​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​ ​അ​റി​യി​ച്ചു.​ ​ച​ര്‍​ച്ച​ക​ളി​ല്‍​ ​ഉ​ള്‍​പ്പെ​ടെ​ ​ഒ​ഴി​വാ​ക്കി​ ​ത​ന്റെ​ ​അ​ഭി​പ്രാ​യ​ങ്ങ​ള്‍​ ​കേ​ട്ടി​ല്ലെ​ന്നും​ ​സു​ധീ​ര​ന്‍​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​പ​രി​ഗ​ണി​ച്ച​ ​ശേ​ഷ​മാ​കും​ ​പു​നഃ​സം​ഘ​ട​ന​യെ​ന്ന് ​സു​ധാ​ക​ര​ന്‍​ ​മ​റു​പ​ടി​ ​ന​ല്‍​കി.


ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രെ​ ​നി​യ​മി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ന്നെ​ ​ആ​രും​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​ഇ​തൊ​ക്കെ​ ​ആ​ലോ​ചി​ക്കേ​ണ്ട​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​മു​ന്‍​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രെ​ ​ഉ​ള്‍​പ്പെ​ടു​ത്താ​തെ​ ​കൂ​ടി​യെ​ന്നു​മാ​യി​രു​ന്നു​ ​സു​ധീ​ര​ന്‍​ ​ഫേ​സ്ബു​ക്ക് ​കു​റി​പ്പി​ലൂ​ടെ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ​സു​ധാ​ക​ര​ന്‍​ ​അ​ദ്ദേ​ഹ​ത്തെ​ ​വീ​ട്ടി​ലെ​ത്തി​ ​ക​ണ്ട​ത്.​ ​'​'​എ​ല്ലാം​ ​പ​റ​യാം​'​'​ ​എ​ന്നു​ ​മാ​ത്ര​മാ​ണ് ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ ​ശേ​ഷം​ ​സു​ധാ​ക​ര​ന്‍​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ച​ത്.

No comments