'നിലപാടില്‍ മലക്കം മറിഞ്ഞ് ഗോപിനാഥ് '..!! കെ.സുധാകരനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് എ.വി ഗോപിനാഥ്..!! ഈ ആവശ്യത്തിൽ..
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എ.വി ഗോപി നാഥ് നിലപാട് മയപെടുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ചര്‍ച്ചക്ക് ക്ഷണിച്ചാണ് താന്‍ അതിന് തയ്യറാണെന്ന് ഗോപി നാഥ് വ്യക്തമാക്കി.
അതേസമയം ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട നടപടിയെ സി.പി.എം പാലക്കാട് ജില്ല കമ്മറ്റി സ്വാഗതം ചെയ്തു.
കോണ്‍ഗ്രസിന്റെ ഒരു സ്ഥാനവും തനിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് എ.വി ഗോപിനാഥ് രാജിവെച്ചത്. എന്നാല്‍ രാത്രിയോടെ നിലപാട് മയപെടുത്തി. കെ. സുധാകരന്‍ താന്‍ മനസില്‍ പ്രതിഷ്ഠിച്ച നേതാവാണെന്നും അദ്ദേഹം ക്ഷണിച്ചാല്‍ എവിടെയും ചര്‍ച്ചക്ക് തയ്യറാണെന്നും എ.വി ഗോപിനാഥ് പ്രതികരിച്ചു.

No comments