ചെന്നിത്തല ദേശീയ നേതൃത്വത്തില്‍ വരുന്നതില്‍ എതിര്‍പ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി..!! ഉചിതമല്ലെന്ന് സോണിയയോട് മുതിര്‍ന്ന നേതാക്കൾ..
ഡിസിസി അദ്ധ്യക്ഷ പട്ടികയെ തുടര്‍ന്നുളള കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്‌തിയുണ്ടെന്ന് മുന്‍പ് സൂചനകളുണ്ടായിരുന്നു.
എന്നാലിപ്പോള്‍ ആ സംഭവ വികാസങ്ങളില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അതൃപ്‌തിയുണ്ടെന്നാണ് കേള്‍ക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായ ചെന്നിത്തലയ്‌ക്ക് അര്‍ഹമായ ദേശീയ ചുമതല നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഡിസിസി പ്രസിഡന്റ് പ്രശ്‌നത്തില്‍ പരസ്യ പ്രസ്‌താവന നടത്തിയ ചെന്നിത്തലക്ക് ചുമതല നല്‍കുന്നതിലുളള വിയോജിപ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കെ.സി വേണുഗോപാല്‍ നിര്‍ദ്ദേശിച്ചയാളെ മാറ്റി ആലപ്പുഴയില്‍ ചെന്നിത്തലയ്‌ക്ക് ഇഷ്‌ടമുളളയാളെ നിയമിച്ചിട്ടും ചെന്നിത്തല പ്രതിഷേധം നടത്തിയത് രാഹുല്‍ ഗാന്ധിയ്‌ക്ക് നീരസമുണ്ടാക്കിയെന്നും ഒരു പ്രതിഷേധത്തിനുമില്ലെന്ന് തന്നോട് പറഞ്ഞശേഷവും ചെന്നിത്തല എതിര്‍പ്പ് പരസ്യമാക്കിയത് രാഹുലിന് വിഷമമുണ്ടാക്കിയെന്നുമാണ് രാഹുല്‍ ഗാന്ധിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ സംഘടനാ വിഷയങ്ങള്‍ കൈകാര്യം ചെയ്‌ത് മുന്‍പരിചയമുളള ചെന്നിത്തലയെ ദേശീയ നേതൃത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുതെന്നും പാര്‍ട്ടി അദ്ദേഹത്തിന്റെ അനുഭവ പരിചയം ഉപയോഗിക്കണമെന്നുമാണ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ഹരീഷ് റാവത്ത് എന്നിവര്‍ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടത്. അടുത്തമാസം നടക്കുന്ന എഐസിസി പുനസംഘടന ചെന്നിത്തലയ്‌ക്കും ആന്ധ്രയുടെ ചുമതലയുളള എഐസിസി സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയ്‌ക്കും ഇതോടെ നിര്‍ണായകമായി.

No comments