Breaking News

ചെന്നിത്തലയെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ ദൂതന്‍ വന്നു..?? വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി..

 


2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം തേടി ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ തന്നെ സമീപിച്ചിരുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ കൗമുദി ടി.വിയുടെ സ്‌ട്രെയിറ്റ് ലൈന്‍ അഭിമുഖ പരിപാടിയില്‍ വെളിപ്പെടുത്തി.

'ഓര്‍ത്തഡോക്‌സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവര്‍ മാറി വോട്ട് ചെയ്യും. നിങ്ങള്‍ കൂടി സഹായിച്ചാല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാം' എന്നാണ് ദൂതന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാന്‍ പറയുന്നില്ല.എന്നാല്‍ വന്നയാള്‍ സഭയുടെ പ്രതിനിധിയായിരുന്നു. ആ പണിക്ക് ഞങ്ങളില്ലെന്നും ദൂതനോട് പറഞ്ഞു- വെളളാപ്പളളി വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭാംഗമാണ് ഉമ്മന്‍ ചാണ്ടി.

കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്‌ത് അകത്തിടാന്‍ നോക്കി. ഈഴ​വ​നാ​യ​ ​സു​ധീ​ര​ന്‍​ ​ഈഴ​വ​നാ​യ​ ​എ​ന്നെ​ ​എ​തി​ര്‍​ത്താ​ല്‍​ ​മ​റ്റ് ​സ​മു​ദാ​യ​ങ്ങളുടെ​ ​പി​ന്തു​ണ​ ​ല​ഭി​ക്കു​മെ​ന്ന​ ​രാ​ഷ്ട്രീ​യ​ ​അ​ട​വു​ന​യ​മാ​ണ് ​പ​യ​റ്റിയ​ത്.​ ​രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തി. ​കേരള കോണ്‍ഗ്രസ്- മാണി വിഭാഗത്തിന് ലഭിച്ച​ ​പൗ​ള്‍​ട്രി​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ര്‍​പ്പ​റേ​ഷ​ന്‍​ ​ചെ​യ​ര്‍​മാ​ന്‍​ ​സ്ഥാ​നം​ ​കെ.​എം.​ ​മാ​ണി​യും​ ​ഞാനു​മാ​യു​ള്ള​ ​ധാ​ര​ണ​ ​പ്ര​കാ​രം​ ​ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തി​നാ​ണ് ​ന​ല്‍​കി​യ​ത്.​ ​അ​ത് ​ഉ​മ്മ​ന്‍​ചാ​ണ്ടി​ ​​തി​രി​ച്ചെ​ടു​ത്ത് ​മാനസപുത്രന് നല്‍കി.​ ​ഇക്കാര്യം .മാണിയോട് ചോദിച്ചപ്പോള്‍ ,വിഷമമുണ്ടെന്നും താന്‍ ബലഹീനനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ശക്തനും കരുത്തനുമാണ് പിണറായി വിജയന്‍. പാ‌ര്‍ട്ടിയെ ഒന്നാക്കി നിറുത്തിയത് ആ ഉരുക്കു മനുഷ്യനാണ്. ഗ്രൂപ്പ് വഴക്കു കാരണം ഛിന്നഭിന്നമായ പാ‌ര്‍ട്ടിയെ ഒന്നാക്കാന്‍ സാക്ഷാല്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിരൂപനായാണ് പിണറായി പ്രവര്‍ത്തിച്ചത്- വെളളാപ്പളളി പറഞ്ഞു.

No comments