അടിത്തട്ടിലിറങ്ങി കോണ്‍ഗ്രസ്..!! വരുന്നു 'സി.യു.സി'..
ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റികള്‍ (സി.യു.സി) വെള്ളിയാഴ്ച നിലവില്‍വരും
ആദ്യഘട്ടത്തിലെ സി.യു.സികളുെട ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്ബതിന് പാലക്കാട് കരിമ്ബുഴയിലെ ആറ്റശ്ശേരിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ ജന്മദിനമായ ഡിസംബര്‍ 28ന് 1.25 ലക്ഷം യൂനിറ്റുകള്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം. 15 മുതല്‍ 20 വരെ കോണ്‍ഗ്രസ് അനുഭാവ വീടുകളാണ് ഒരു സി.യു.സിക്ക് കീഴിലുണ്ടാവുക. ഗാന്ധിയന്‍ രാഷ്ട്രീയമാണ് സി.യു.സികളില്‍ നടപ്പാക്കുകയെന്ന് െക.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
അഹിംസാധിഷ്ഠിതമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തും. മതനിരപേക്ഷതയുടെ പ്രായോഗികത ഉറപ്പുവരുത്തല്‍, സ്ത്രീശാക്തീകരണത്തിനുള്ള വേദി ഒരുക്കല്‍, സംരംഭങ്ങള്‍ കണ്ടെത്തി നടപ്പാക്കല്‍, സാംസ്കാരിക, ലഹരി വിരുദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സി.യു.സി നടത്തും. സ്വയം നിയന്ത്രണവും അച്ചടക്കവുമുള്ള പ്രവര്‍ത്തകരെ കണ്ടെത്തലും പ്രധാന ലക്ഷ്യമാണ്.സി.യു.സി പദ്ധതി അനൗപചാരികമായി നടപ്പാക്കിയ മണ്ഡലങ്ങളില്‍ മികച്ച പ്രതികരണമാണെന്ന്് കെ. സുധാകരന്‍ പറഞ്ഞു.
ഒക്ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ 14വരെയുള്ള ക ാലയളവില്‍ 140 നിയമസഭ മണ്ഡലങ്ങളിലെ രണ്ട് വീതം മണ്ഡലം കമ്മിറ്റികള്‍ക്കുകീഴില്‍ സി.യു.സി നടപ്പാക്കും. ഇതിനാവശ്യമായ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 50 അംഗങ്ങള്‍ വീതമുള്ള ജില്ലതല റിസോഴ്സ് ഗ്രൂപ്പിനുള്ള ദ്വിദിന പരിശീലനം ഒക്ടോബര്‍ ആദ്യവാരം പൂര്‍ത്തീകരിക്കും. സി.യു.സി യോഗത്തില്‍ പതാക ഉയര്‍ത്തുന്നത് പുരുഷനാണെങ്കില്‍ അധ്യക്ഷസ്ഥാനത്ത് സ്ത്രീ വേണമെന്നും നിര്‍ദേശമുണ്ട്.

No comments