Breaking News

കനയ്യ കുമാര്‍ സിപിഐ വിടാനുള്ള പ്രധാന കാരണം ഇതായിരുന്നു..!! വിപ്ളവ നക്ഷത്രം കോണ്‍ഗ്രസിനെ രക്ഷിക്കുമോ..??

 


തീപ്പൊരി പ്രസംഗവുമായി ഹിന്ദി ഹൃദയഭൂമിയില്‍ ജനകീയനായ കനയ്യയെ ദേശീയ മുഖമായി ഉയര്‍ത്തിക്കാണിക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ രൂപപ്പെട്ട ആഭ്യന്തര സംഘര്‍ഷങ്ങളാണ് അദ്ദേഹത്തിന്റെ പുറത്തുപോകലിന് പിന്നിലെ പ്രധാന കാരണം.

പതിറ്റാണ്ടുകള്‍ക്കിടെ സി പി ഐ. പോലൊരു പാര്‍ട്ടിയില്‍നിന്ന് ഉയര്‍ന്നുവന്ന് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ അപൂര്‍വം പേരില്‍ ഒരാളാണ് കനയ്യ.എന്നാല്‍ യുവാവായ അദ്ദേഹത്തെ ദേശീയമുഖമായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് തീരെ താത്പര്യമില്ലായിരുന്നു. അവര്‍ ഒളിഞ്ഞും തെളിഞ്ഞും അത് പലപ്രാവശ്യം വ്യക്തമാക്കുകയും ചെയ്തു. കനയ്യ പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ കൂടുതല്‍ ആള്‍ക്കാര്‍ എത്തിയിരുന്നതും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട ആ വിഭാഗത്തിന് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. കനയ്യയെ ബീഹാറിന് പുറത്തേക്ക് നിയോഗിക്കണമെന്നും കൂടുതല്‍ പ്രാധാന്യമുള്ള പാര്‍ട്ടി പദവികള്‍ നല്‍കണമെന്നും അദ്ദേഹത്തോട് ഒപ്പമുളളവര്‍ പറഞ്ഞപ്പോള്‍ അത് ഗൗനിക്കാനും പാര്‍ട്ടിയില്‍ ആളുണ്ടായില്ല. ആട്ടും തുപ്പും സഹിച്ച്‌ ഇനിയും പാര്‍ട്ടിയില്‍ നിന്നിട്ട് വലിയ കാര്യമില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് സി പി ഐ വിടാന്‍ പെട്ടെന്ന് തീരുമാനമെടുത്തതെന്നാണ് കരുതുന്നത്.

കനയ്യയും ജിഗ്നേഷ് മേവാനിയും പാര്‍ട്ടിയിലെത്തിയത് കോണ്‍ഗ്രസിന് വന്‍ രാഷ്ട്രീയ വിജയമാണ് സമ്മാനിച്ചത്. കരുത്താകുമെന്ന് കരുതിയവരെല്ലാം മോദിയോടൊപ്പം പോകാന്‍ മത്സരിക്കുമ്ബോള്‍ രാഷ്ട്രീയ ഉള്‍ക്കാമ്ബുള്ള നേതാക്കന്മാര്‍ പാര്‍ട്ടിയിലെത്തുന്നത് അടുത്ത പോരാട്ടത്തിനൊരുങ്ങാന്‍ രാഹുലിന് ഊര്‍ജമാകും എന്നാണ് പ്രതീക്ഷ. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ജിഗ്നേഷിനെ കൂടാരത്തിലെത്തിക്കാനായത് സംസ്ഥാനത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട ദളിത് വോട്ടുകള്‍ തിരിച്ചുപിടിച്ച്‌ സംസ്ഥാനത്തെ പാര്‍ട്ടിയെ പഴയപ്രതാപത്തിലേക്ക് എത്തിക്കുന്നതിന് സഹായിച്ചേക്കും.

No comments