അഭ്യൂഹങ്ങള്‍ക്കിടെ ബി.ജെ.പിയില്‍ ചേരില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി
അഭ്യൂഹങ്ങള്‍ക്കിടെ ബി.ജെ.പിയില്‍ ചേരില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്.
അതെ സമയം കോണ്‍ഗ്രസ് വിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു .
എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമരീന്ദര്‍ സിങ് ഇക്കാര്യo വ്യക്തമാക്കിയത് .
കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ അമരീന്ദര്‍ ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച നടന്നത് . ബുധനാഴ്ച രാത്രി അമിത് ഷായുമായി ഒരു മണിക്കൂറോളം അമരീന്ദര്‍ ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക പ്രതിഷേധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അമിത് ഷായെ കണ്ടതെന്നാണ് അമരീന്ദര്‍ പ്രതികരിച്ചത്

No comments