Breaking News

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് തുടക്കം.. ലക്ഷ്യം ഒരു ലക്ഷം യൂണിറ്റുകളെന്ന് കെ. സുധാകരൻ..


 കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത് പാര്‍ട്ടിയുടെ അസ്​തിത്വം നിലനിര്‍ത്താനാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പുതിയ നയത്തിന്‍റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ ബൂത്തുകളിലും സമാനരീതിയില്‍ യൂണിറ്റുകള്‍ രൂപീകരിക്കും. ആറു മാസത്തിനകം ഒരു ലക്ഷം മൈക്രോ യൂണിറ്റുകള്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്ബുഴ പഞ്ചായത്തിലെ ആറ്റശ്ശേരിയില്‍ കെ. സുധാകരന്‍ നിര്‍വഹിച്ചു.

പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28ന് ഒന്നേകാല്‍ ലക്ഷം യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം.

No comments