Breaking News

സിദ്ദുവിനെ ജയിക്കാന്‍ അനുവദിക്കില്ല..!! ഇനി അമരീന്ദർ സിങ്ങിന്റെ ലക്ഷ്യം ഇങ്ങനെ..!! അജിത്ത് ഡോവലിനെയും അമിത് ഷായെയും കണ്ടത് വേറെ ലക്ഷ്യത്തിന് വേണ്ടി..

 


താന്‍ ഇനി കോണ്‍ഗ്രസിനൊപ്പമില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.

സിദ്ദു പഞ്ചാബിന് ചേര്‍ന്ന ആളല്ലെന്നും എവിടെ നിന്നാലും ജയിക്കാന്‍ അയാളെ ജയിക്കാന്‍ അനുവദിക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞു.

ഇനി താന്‍ കോണ്‍ഗ്രസിനൊപ്പമുണ്ടാകില്ല. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും അമരീന്ദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

അതേസമയം പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ച സിദ്ദു രാജി പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിദ്ദുവിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു.

സിദ്ദുമായി അനുരഞ്ജന ചര്‍ച്ച വേണ്ടെന്ന ഹൈക്കമാന്റ് നിലപാടാണ് മഞ്ഞുരുക്കത്തിന് വഴിവെച്ചിരിക്കുന്നത്. രാജിയില്‍ അന്തിമ തീരുമാനം പറഞ്ഞില്ലെങ്കില്‍ ഇന്നോ നാളെയോ പുതിയ പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കുമെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയതും സിദ്ദുവിനെ പ്രതിരോധത്തിലാക്കി.

No comments