Breaking News

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ടി തോമസ്

 


കൊച്ചി: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ടി തോമസ് എംഎല്‍എ.പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാര്‍ത്ത സമുദായ സൗഹാര്‍ദ്ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്ന് പി ടി തോമസ് തന്റെ ഫേസ് പേജില്‍ കുറിച്ചു.സാമ്ബത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതല്‍.ജാതി മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ്.

ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടരമാണെന്നുംഎന്നും മത സൗഹാര്‍ദ്ദം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും പി ടി തോമസ് എംഎല്‍എ ഫേസ് പോസ്റ്റില്‍ വ്യക്തമാക്കി.കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ ഉയര്‍ത്തിയത്.


No comments