Breaking News

ആര്‍.ജെ.ഡിയില്‍ പോര്​ കടുപ്പിച്ച്‌​ തേജ്​ പ്രതാപ്..!! ലാലു പുത്രന്‍ സമാന്തര വിദ്യാര്‍ഥി സംഘടനയുണ്ടാക്കി..

 


ലാലു പ്രസാദ്​ യാദവ്​ നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡിയില്‍ പോര്​ കടുപ്പിച്ച്‌​ മകന്‍ തേജ്​ പ്രതാപ്​ യാദവ്​.


മാതൃ സംഘടനക്ക്​ കരുത്തുപകരാനെന്ന പേരില്‍ പുതിയ വിദ്യാര്‍ഥി സംഘടനക്ക്​ രൂപം നല്‍കി​. രണ്ടു ദിവസം മുമ്ബ്​ നിലവില്‍വന്ന ഛത്ര ജനശക്​തി പരിഷത്ത്​ പാര്‍ട്ടിയുടെ ഔദ്യോഗിക വിദ്യാര്‍ഥി വിഭാഗത്തിന്​​ വെല്ലുവിളിയാകില്ലെന്നും ലാലു പ്രസാദി​െന്‍റ അനുഗ്രഹമുണ്ടെന്നുമാണ്​​ തേജ്​ പ്രതാപി​െന്‍റ അവകാശവാദം.


പാര്‍ട്ടി മേധാവി ജഗദാനന്ദ്​ സിങ്ങുമായി നീണ്ട പോരില്‍ നിലംപരിശാക്കപ്പെട്ട ലാലു പുത്രന്‍ പാര്‍ട്ടിയില്‍ കരുത്ത്​ തെളിയിക്കാനുള്ള ശ്രമത്തി​െന്‍റ ഭാഗമായാണ്​ പുതിയ വിദ്യാര്‍ഥി സംഘടനക്ക്​ രൂപം നല്‍കിയതെന്ന്​ റപ്പോര്‍ട്ടുകള്‍ പറയുന്നു.


ആര്‍.ജെ.ഡിയില്‍ കൂടുതല്‍ ശക്​തനായ തേജസ്വി യാദവി​െന്‍റ അടുപ്പക്കാരനാണ്​ ജഗദാനന്ദ്​ സിങ്​. അടുത്തിടെ, തേജ്​ ​പ്രതാപി​െന്‍റ അടുപ്പക്കാരനായ​ ആര്‍.ജെ.ഡി വിദ്യാര്‍ഥി വിഭാഗം സംസ്​ഥാന പ്രസിഡന്‍റ്​ ആകാശ്​ യാദവിനെ പുറത്താക്കിയിരുന്നു. ഇതി​െന്‍റ തുടര്‍ച്ചയായാണ്​ പുതിയ നീക്കം.

No comments