Breaking News

മഹാരാഷ്ട്രയില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചന നല്‍കി കോണ്‍ഗ്രസ്..

 


ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീതി ജനിപ്പിച്ച്‌ മഹാരാഷ്ട്രയിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ തിളങ്ങി കോണ്‍ഗ്രസ്. 

141 ല്‍ കോണ്‍ഗ്രസ് 37 സീറ്റുകളാണ് നേടിയത്. സംസ്ഥാനത്ത് ഭരണം നടത്തുന്ന മഹാ വികാസ് അഖാഡിയിലെ മറ്റുകക്ഷികളായ ശിവസേന 23 ഉം എന്‍ സി പി 18 ഉം സീറ്റുകള്‍ നേടി.

33 സീറ്റുകളാണ് ബി.ജെ.പി നേടിയത്.ഏഴു സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഒന്നും മറ്റു പാര്‍ട്ടികള്‍ 26 ഉം സീറ്റുകളില്‍ ജയിച്ചു. എന്നാല്‍ ആറുജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിയാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. 85 ല്‍ 22 സീറ്റുകളിലാണ് അവര്‍ വിജയിച്ചത്. കോണ്‍ഗ്രസ് 19, ശിവസേന 15, എന്‍.സി.പി 12 എന്നിങ്ങനെയാണ് സീറ്റുനില. നാലുസീറ്റില്‍ സ്വതന്ത്രരും ഒരു സീറ്റില്‍ സി പി എമ്മും വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ 12 സീറ്റുകളില്‍ വിജയം കൈവരിച്ചു.

No comments