Breaking News

യെഡിയൂരപ്പയെ ഞെട്ടിച്ച്‌ 50 ഇടങ്ങളില്‍ റെയ്ഡ്..!! 300 ഉദ്യോഗസ്ഥര്‍!! ആ പ്രസ്താവന തിരിച്ചടിച്ചോ..?? കേന്ദ്ര നേതൃത്വം പദ്ധതി പൊളിച്ചോ..??

 


കര്‍ണാടകത്തില്‍ യെദ്യൂരപ്പയെ ഞെട്ടിച്ച്‌ അദ്ദേഹത്തിന്‍റെ വിശ്വസ്തന്‍റെ സ്ഥാപനങ്ങളില്‍ ആദായ വകുപ്പ് റെയ്ഡ് നടക്കുകയാണ്.

യെദ്യൂരപ്പയെ മുഖ്യ മന്ത്രി സ്ഥാനത്തുനിന്നും മാറിയതിനുശേഷം ബിജെപി നേരിടുന്ന പ്രധാനപ്പെട്ട രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ആദായവകുപ്പിന്റെ പരിശോധന. ഇതിന് മുന്നോടിയായാണ് യെദ്യൂരപ്പയുടെ വിശ്വസ്തരുടെയും മകന്‍റെയും വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

യെദ്യൂരപ്പ വിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് ആണ് രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് വിവിധയിടങ്ങളിലായി പരിശോധന നടത്തുന്നത്. അദ്ദേഹത്തിന്റെ വലം കൈയും വിശ്വസ്തനും പിഎ യുമായ ഉന്മേഷിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഒപ്പം മകന്‍ വിജേന്ദ്രയുടെ സാമ്ബത്തിക ഇടപാടുകളിലേക്കും പരിശോധന നീളുന്നു. രണ്ട് ഉപതെരഞ്ഞെടുപ്പ് നേരിടാനിരിക്കെ ഇപ്പോള്‍ നടക്കുന്ന പരിശോധന ഒരു കുരുക്ക് ആകാന്‍ ആണ് സാധ്യത.

No comments