Breaking News

ബി.ജെ.പി മുന്‍ സഖ്യകക്ഷിയുമായി ഇന്ന്​ കൂടിക്കാഴ്ച.. ഗോവ ലക്ഷ്യമിട്ട് മമത..

 


പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്​ പിന്നാലെ ദേശീയ രാഷ്​ട്രീയത്തിലേക്ക്​ ഉറ്റുനോക്കുകയാണ് ​ തൃണമൂല്‍ കോണ്‍ഗ്രസ്​ അധ്യക്ഷ മമത ബാനര്‍ജി

2022 നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാന്‍ പോകുന്ന ത്രിപുരയിലും ഗോവയിലും ഭരണം പിടിക്കാനുള്ള നീക്കത്തിലാണ്​ നിലവില്‍ മമത .ഗോവയിലെ പദ്ധതിയുടെ ഭാഗമായി ഗോവ ഫോര്‍വേഡ്​ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്​ സര്‍ദേശായ്​യുമായി മമത ഇന്ന്​ കൂടിക്കാഴ്ച നടത്തും.

ഇക്കൊല്ലം ഏപ്രിലില്‍ ബി.ജെ.പി സഖ്യം വിട്ട ഗോവ ഫോര്‍വേഡ്​ പാര്‍ട്ടി ശക്​തരായ ഒരു പങ്കാളിയെ തേടുകയാണെന്ന്​ വെള്ളിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു . അഴിമതി നിറഞ്ഞ ഗോവയിലെ ഭരണം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്നും അതിനാല്‍ ശനിയാഴ്ച രാവിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം മമതയെ കാണുമെന്നും സര്‍ദേശായ്​ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണാര്‍ഥം മമത മൂന്ന്​ ദിവസത്തെ ഗോവ സന്ദര്‍ശനത്തിലാണ് .

മൂന്ന്​ എം.എല്‍.എമാരാണ്​ ജി.എഫ്​.പിക്കുള്ളത്​. ബി.ജെ.പിയില്‍ സര്‍ദേശായ്​ ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനായിരുന്നു ജി.എഫ്​.പി ആദ്യം ശ്രമിച്ചിരുന്നെങ്കിലും അനുകൂല മറുപടി ഇല്ലാത്തതിനാല്‍ തൃണമൂലിനൊപ്പം പോകാന്‍ ഒരുങ്ങുകയാണ്​. അതെ സമയം കഴിഞ്ഞ ദിവസം ടെന്നിസ്​ താരം ലിയാണ്ടര്‍ പേസും നടി നഫീസ അലിയും തൃണമൂലില്‍ അംഗത്വമെടുത്തിരുന്നു. 40 സീറ്റിലേക്കാണ്​ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്​​.

No comments