രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് തെറ്റ്..!! ഞാൻ എതിര്‍ത്തിരുന്നു - പി.സി. ചാക്കോ..!!
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. എലത്തൂര്‍ മണ്ഡലം എന്‍.സി.പി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് കേന്ദ്രം ഭരിക്കണമെങ്കില്‍ ഇടതുപക്ഷ ശക്തികളുടെ സഹായം വേണമെന്ന് താന്‍ അന്നുതന്നെ രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നുവെന്നും പാര്‍ലമെന്റ് വ്യാമോഹത്താല്‍ അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.
No comments