Breaking News

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി പ്രതിപക്ഷം, മമതയെയും പ്രശാന്തിനെയും തള്ളി ശിവസേന, 2024ല്‍ അറിയാം..

 


കോണ്‍ഗ്രസില്ലാെത രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണം സാധ്യമാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

പുണെ പ്രസ്​ ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കു​േമ്ബാഴാണ്​ റാവത്തിന്‍റെ പരാമര്‍ശം. കോണ്‍ഗ്രസില്ലാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാവില്ല. ഇന്ത്യയില്‍ ആഴത്തില്‍ വേരുകളുള്ള ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്​. പ്രധാന പ്രതിപക്ഷവും കോണ്‍ഗ്രസാണ്​. മറ്റെല്ലാവരും പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ്​ തങ്ങളെന്ന്​ ബി.ജെ.പി അവകാശപ്പെടുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ലോക​ത്തിലെ ഏറ്റവും വലിയ പാര്‍ട്ടി പ്രതിപക്ഷമാകും. മഹാരാഷ്​ട്രയില്‍ 105 എം.എല്‍.എമാരുമായി ബി.ജെ.പിയാണ്​ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്നും റാവത്ത്​ ഓര്‍മിപ്പിച്ചു.

നിലവില്‍ ഞങ്ങള്‍ ദാദ്ര, നഗര്‍ ​ഹവേലി, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കാണ്​ പ്രാധാന്യം നല്‍കുന്നത്​. യു.പി തെരഞ്ഞെടുപ്പിന്​ ഇനിയും സമയമുണ്ട്​. യു.പിയില്‍ ഞങ്ങള്‍ ചെറിയ ശക്​തിയാണ്​. എങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റാവത്ത്​ പറഞ്ഞു.

കഴിഞ്ഞ രണ്ട്​ വര്‍ഷമായി മാധ്യമങ്ങള്‍ക്ക്​ പാര്‍ലമെന്‍റിലെ സെന്‍റര്‍ ഹാളില്‍ പ്രവേശനമില്ല. കോവിഡാണ്​ ഇതിന്​ കാരണമെന്നാണ്​ ഭരിക്കുന്ന പാര്‍ട്ടി പറയുന്നത്​. എന്നാല്‍, മാധ്യമങ്ങള്‍ മന്ത്രിമാരോട്​ സംസാരിച്ചാല്‍ പല വിവരങ്ങളും പുറത്താകുമെന്നതിനാലാണ്​ അവര്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്​. അടിയന്തരാവസ്ഥ കാലത്ത്​ പോലും മാധ്യമങ്ങള്‍ക്ക്​ ഇത്ര നിയന്ത്രണമുണ്ടായിരുന്നില്ല. തങ്ങള്‍ക്ക്​ താല്‍പര്യമുള്ള റിപ്പോര്‍ട്ടുകള്‍ മാത്രം മാധ്യമങ്ങളില്‍ വന്നാല്‍ മതിയെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

No comments