മോദിയും ബിജെപിയും കൂടുതല്‍ ശക്തമാകുന്നെങ്കില്‍ അതിന് കാരണം ഒന്നേയുള്ളു..!! വെളിപ്പെടുത്തലുമായി മമത ബാനര്‍ജി..
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കൂടുതല്‍ ശക്തമാക്കിയത് കോണ്‍ഗ്രസാണ് എന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പാര്‍ട്ടിയുടെയും മോദിയുടെയും പ്രചാരകരാവുകയാണ് കോണ്‍ഗ്രസ് എന്നുമാണ് മമത പറയുന്നത്. ഗോവയില്‍ ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യം സ്ഥിരീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.
ബിജെപിയെ നേരിടാനും ഇന്ത്യയുടെ ഫെഡറല്‍ ഘടന ശക്തിപ്പെടുത്താനും പ്രാദേശിക പാര്‍ട്ടികള്‍ പ്രാധാന പങ്കാണ് വഹിക്കുന്നതെന്നും മമത വ്യക്തമാക്കുന്നു. പ്രതിപക്ഷം ഒന്നിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും മമത ആരോപിച്ചു.
മോദിജി കൂടുതല്‍ ശക്തനാകുന്നുവെങ്കില്‍ അതിന് പ്രധാന കാരണം കോണ്‍ഗ്രസാണ്. കാരണം ബിജെപി യുടെ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകള്‍ കോണ്‍ഗ്രസാണ് എന്നും കോണ്‍ഗ്രസിന് ഒരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യം കഷ്ടപ്പെടും എന്നും ബംഗാള്‍ മുഖ്യമന്ത്രി ആരോപിക്കുന്നു. ജനങ്ങള്‍ക്ക് എന്തിന് കഷ്ടപ്പെടണം അവര്‍ക്ക് മതിയായ അവസരം ഇനിയുമുണ്ട് എന്നും തൃണമൂല്‍ മേധാവി പറയുന്നു.
തൃണമൂലുമായി സഖ്യമുണ്ടാക്കാനുള്ള അവസരം കോണ്‍ഗ്രസ് നിരസിച്ചതിനെപറ്റി പറയുകയാണ് മമത. അന്ന് ബിജെപി യും തൃണമൂലും നിലനില്‍ക്കില്ല എന്നും പകരം മഹാസഖ്യമായ കോണ്‍ഗ്രസ് മാത്രമേ നിലനില്‍ക്കൂ എന്നും കോണ്‍ഗ്രസ് ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. അതാണ് അവരെ തെരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വിയിലേക്ക് നയിച്ചതെന്നും മമത പരാമര്‍ശിക്കുന്നുണ്ട്.
ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂലിന് കഴിയും എന്നും, ബാക്കിയെല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും മമത കൂട്ടിച്ചേര്‍ത്തു.
ബിജെപി യ്ക്ക് എതിരായി മത്സരിക്കുന്നതിനു പകരം കോണ്‍ഗ്രസ് ബംഗാളില്‍ തനിക്കെതിരെ മത്സരിച്ചത് . പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കി അവരെ ശക്തമാക്കണം എന്നും ഫെഡറല്‍ സംഘടനകള്‍ ശക്തമായാല്‍ മാത്രമേ സംസ്ഥാനങ്ങള്‍ ശക്തമാകുകയുള്ളു എങ്കില്‍ കേന്ദ്രവും ശക്തമാകും എന്നും മമത പറയുന്നു.
ബിജെപിക്കെതിരെ പോരാടുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ ചീഫ് ആയ വിജയ് സര്‍ദേശായിയും ഒപ്പമുണ്ടെന്നും, ഇതുപോലൊരു ചെറിയ പാര്‍ട്ടി തൃണമൂലുമായി ലയിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അഴിമതി നിറഞ്ഞതും വര്‍ഗീയവുമായ ഭരണം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ ഐക്യം നിര്‍ണായകമാണെന്നും 2022-നെ കുറിച്ച് നമുക്ക് ഗൗരവമായി എടുക്കണമെന്നും തൃണമൂലുമായി ഐക്യം പ്രഖ്യാപിച്ച ശേഷം സര്‍ദേശായി പറഞ്ഞു.
No comments