Breaking News

ചിത്രം തെളിയുന്നു..!! സുധാകരനെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഗ്രൂപ്പുകള്‍, ചെന്നിത്തല വരുമോ..??

 


സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്  അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗവുമായ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല  തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ച രാവിലെ 11 ന് കെപിസിസി ആസ്ഥാനത്താണ് നടക്കുക.

അതിനിടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ. സുധാകരന്‍റെ പ്രസ്താവനയെ പിന്തുണച്ചും ഗ്രൂപ്പുകളുടെ എതിര്‍പ്പ് തള്ളിയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ പോരാട്ടം മുറുകുകയാണ്. സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നീങ്ങുമ്ബോള്‍ പാര്‍ട്ടി വീണ്ടും കലങ്ങിമറിയുന്ന കാഴ്ചയാണ് കോണ്‍​ഗ്രസില്‍ കാണുന്നത്. പുന:സംഘടനയില്‍ മുറിവേറ്റ എ,ഐ ഗ്രൂപ്പുകളുടെ അമര്‍ഷം ഇരട്ടിയാക്കുന്നതായിരുന്നു മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷന്‍റെ പ്രസ്താവന. സംഘടനാ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കേണ്ട അധ്യക്ഷന്‍ മത്സരിക്കുമ്ബോള്‍ പിന്നെ എങ്ങിനെ സമവായമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.

വിവാദം ശക്തമാകുന്നതിനിടെ മത്സരിക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ച്‌ പറയാനാകില്ലെന്ന് സുധാകരന്‍ വിശദീകരിച്ചു. സമവായത്തിനില്ലെങ്കില്‍ മത്സരവുമായി മുന്നോട്ട് പോകാനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം. വിഷയത്തില്‍ അങ്ങോട്ട് പോയി സമവായം ആവശ്യപ്പെടേണ്ടെന്നാണ് എ-ഐ ഗ്രൂപ്പുകളുടം നിലപാട്. ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയാകാം. ഏകപക്ഷീയമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ചര്‍ച്ചയില്‍ എതിര്‍പ്പും അറിയിക്കും. സമവായത്തിനില്ല എന്നാണ് നേതൃത്വത്തിന്‍റെ നിലപാടെങ്കില്‍ പൊതുസ്ഥാനാര്‍ത്ഥിയെ സുധാകരനെതിരെ ഗ്രൂപ്പുകള്‍ നിര്‍ത്താന്‍ തന്നെയാണ് നീക്കം. മേല്‍ത്തട്ടിലെ മത്സരം ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ ഇടപെടാന്‍ സാധ്യതയേറെയാണ്.

No comments