കോണ്‍ഗ്രസുമായി ചര്‍ച്ച..!! നിഷേധിച്ച് അമരീന്ദർ..!! ലക്ഷ്യം സിദ്ദുവും ഒപ്പം ബിജെപിയും..
കോണ്‍ഗസുമായി "പിന്‍വാതില്‍ ചര്‍ച്ച" നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.
തന്നെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെന്നത് അസംബന്ധമാണെന്നും പുതിയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടുപോവുകയാണെന്നും അമരീന്ദര്‍ സിങ് വ്യക്‌തമാക്കി. തനിക്കു നല്‍കിയ പിന്തുണയ്‌ക്ക് സോണിയാ ഗാന്ധിയോടു നന്ദിയുണ്ട്. എന്നാല്‍, കോണ്‍ഗ്രസില്‍ തുടരാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി രൂപീകരണത്തില്‍നിന്ന് അമരീന്ദറിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അണിയറയില്‍ ചര്‍ച്ച നടത്തുന്നതായി കഴിഞ്ഞ ദിവസം പഞ്ചാബി ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് അമരീന്ദര്‍ സിങ് നിലപാട് വ്യക്‌തമാക്കിയത്.
No comments