Breaking News

സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിര്‍ഭയനായ നേതാവാണ് രാഹുൽ.. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ബി.ജെ.പിയെ സഹായിക്കുകയാണ്..


 സത്യം വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിര്‍ഭയനായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍.

രാഹുല്‍ ഗാന്ധി, ജെ.എന്‍.യു. പ്രതിഷേധ വേളയില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

'എന്നെപ്പോലെ നിരവധി ചെറുപ്പക്കാര്‍ കരുതുന്നത് രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ഥതയുണ്ടെന്നാണ്. അദ്ദേഹത്തിന്റെ പോരാട്ടങ്ങളില്‍ ആത്മാര്‍ഥതയുണ്ട്', കനയ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നത് ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും 'നാഥുറാം ബനായി ജോഡി' എന്ന് കനയ്യ വിശേഷിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജിഗ്നേഷ് മേവാനി എംഎല്‍എയും കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ഔദ്യോഗിക പ്രവേശം പിന്നീടാണ്.

No comments