ഉള്‍ഗ്രാമങ്ങളിലേക്ക് ഇറങ്ങി ജനപിന്തുണ ഉറപ്പു വരുത്തും..!! ആഴ്ചയില്‍ അഞ്ചു ദിവസം ഇനി പ്രിയങ്ക ഉത്തര്‍പ്രദേശിൽ..!! പ്രിയങ്കയുടെ ജന പിന്തുണയിൽ ആശങ്കയിൽ..
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി തുടക്കം കുറിച്ചു.
ആഴ്ചയില്‍ അഞ്ചു ദിവസം പ്രിയങ്ക ഉത്തര്‍പ്രദേശില്‍ തങ്ങി, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനമായി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിപുലമായ കാമ്ബയിനാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഒക്ടോബര്‍ പതിനേഴ് മുതല്‍ സംസ്ഥാനത്ത് നടക്കുന്ന കോണ്‍ഗ്രസിന്റെ പ്രതിജ്ഞാ യാത്രക്കും പ്രിയങ്കാ ഗന്ധി മേല്‍നോട്ടം വഹിക്കും.
സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് ഇറങ്ങി ജനപിന്തുണ ഉറപ്പുവരുത്താനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ ഒക്ടോബര്‍ പത്തിന് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തും. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം പ്രവര്‍ത്തകരുമായും പ്രയിങ്ക ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ബി.ജെ.പി സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നുകാട്ടുകയാണ് പ്രതിജ്ഞാ യാത്രയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി പറഞ്ഞു. നാലിടങ്ങളിലായി ഒരേ സമയം നടക്കുന്ന യാത്ര, നവംബറോടെ ലക്‌നോവില്‍ എത്തിച്ചേര്‍ന്ന് വലിയ റാലിയോടുകൂടി സമാപനം കുറിക്കാനാണ് പദ്ധതി.
സമാപന ദിവസം പ്രിയങ്ക ഗാന്ധിയടക്കം ഉന്നത നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ട് മത്സരിച്ച കോണ്‍്ഗ്രസ് ഏഴു സീറ്റുകളിലാണ് വിജയിച്ചത്. ആറര ശതമാനം വോട്ടുകളാണ് പര്‍ട്ടിക്ക് നേടാനായത്. 229 സീറ്റുകളുണ്ടായിരുന്ന എസ്.പി 47 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. ബി.എസ്.പി 19 സീറ്റുകള്‍ നേടി. 403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്.

No comments