Breaking News

'പഞ്ചാബ് വികാസ് പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അമരീന്ദറിന്റെ നീക്കം..!! അടുപ്പമുള്ള നേതാക്കളുടെ യോഗം വരും ദിവസങ്ങളില്‍ വിളിച്ചു ചേര്‍ക്കും..!! ഇത്രയും എംഎൽഎമാരുടെ പിന്തുണ..


 കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് 'പഞ്ചാബ് വികാസ് പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്.

പുതിയ പാര്‍ട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട്, തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളില്‍ അമരീന്ദര്‍ വിളിച്ചു ചേര്‍ക്കും. നവ്‌ജോത് സിങ് സിദ്ധുവിനെ തോല്‍പിക്കുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് അമരീന്ദര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍, വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിദ്ധുവിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് അമരീന്ദറിന്റെ ശ്രമം. സിദ്ദു വിരുദ്ധപക്ഷത്തുള്ള നേതാക്കളെ ഒപ്പം നിര്‍ത്താനാണ് അമരീന്ദറിന്റെ ശ്രമം.

No comments