Breaking News

ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് മുരളീധരന്‍

 


ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. സുധാകരനെതിരെ അന്വേഷണം നടക്കട്ടെ എന്നും മുരളീധരന്‍ പറഞ്ഞു.

അനധികൃത സ്വത്ത്​ സമ്ബാദന പരാതിയിലടക്കം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന്​ വിജിലന്‍സ്​ ശിപാര്‍ശ നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത്​ ബാബുവിന്‍റെ പരാതിയിലുള്ള പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ ​വിജിലന്‍സ് തെളിവ്​ ശേഖരണത്തിന്​ വിശദമായ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.

കണ്ണൂര്‍ ഡി.സി.സി ഓഫിസ്​ നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്​റ്റ്​​ എന്നിവയുമായി ബന്ധപ്പെട്ട്​ സാമ്ബത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ്​ പ്രാഥമിക അന്വേഷണം നടത്തിയത്​. 2010ല്‍ കെ. കരുണാകര​െന്‍റ മരണത്തിനു ശേഷമാണ്‌ കെ. സുധാകരന്‍ ചെയര്‍മാനായി ലീഡര്‍ കെ. കരുണാകരന്‍ സ്‌മാരക ട്രസ്‌റ്റ്‌ രൂപവത്​കരിച്ചത്‌.

ചിറക്കല്‍ കോവിലകത്തി​െന്‍റ ഉടമസ്ഥതയിലായിരുന്ന രാജാസ്‌ ഹയര്‍സെക്കന്‍ഡറി, യു.പി സ്‌കൂളുകളും ഏഴര ഏക്കര്‍ സ്ഥലവും 16 കോടി രൂപക്ക്​ ​ വാങ്ങാന്‍ ട്രസ്‌റ്റ്​ തീരുമാനിച്ചിരുന്നു. എന്നാല്‍ കോടികള്‍ സമാഹരിച്ചശേഷം സുധാകരന്‍ തന്നെ ചെയര്‍മാനായി കണ്ണൂര്‍ എജ്യ​ുപാര്‍ക്ക്‌ എന്ന സ്വകാര്യ കമ്ബനി രൂപവത്​കരിച്ചു.

ഈ കമ്ബനിയുടെ പേരില്‍ സ്‌കൂള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഇടപാടില്‍ നിന്ന്​ കോവിലകം മാനേജ്‌മെന്‍റ്​ പിന്മാറി. സ്‌കൂള്‍ പിന്നീട്‌ ചിറക്കല്‍ സര്‍വിസ്‌ സഹകരണ ബാങ്ക്‌ വാങ്ങി. ഇടപാട്‌ നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലര്‍ക്കും ഇനിയും തിരിച്ചു കൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലന്‍സിന്​ നല്‍കിയ പരാതി.

No comments