സി.ബി.സിഐ.ഡിയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജന്‍സികളോ അന്വേഷിച്ചോേട്ട, ഐ വില്‍ ഫേസ് ഇറ്റ്
വിജിലന്‍സ് അന്വേഷണം വെച്ചോേട്ട, ജുഡീഷ്യല്‍ അന്വേഷണം വെച്ചോേട്ട, സി.ബി.സിഐ.ഡിയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജന്‍സികളോ അന്വേഷിച്ചോേട്ട, ഐ വില്‍ ഫേസ് ഇറ്റ്. അത് എന്‍റെ കൂടി ആവശ്യമാണ്. എന്‍റെ പൊതുജീവിതത്തിനുമുന്നില്‍ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത് ഇട്ട് മൂടാതിരിക്കാന്‍ ഏക മാര്‍ഗം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുവരിക എന്നതാണ്. അതിനെ ഞാന്‍ വെല്‍ക്കം ചെയ്യുന്നു -സുധാകരന്‍ പറഞ്ഞു.
'ഈ മുഖ്യമന്ത്രി എത്ര പൊതുയോഗത്തില്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര കാലം ഞാന്‍ അംഗരക്ഷകരുടെ സംരക്ഷണയില്‍ ജീവിച്ചിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ശ്രമിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍പെടുത്തി എന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇതൊന്നും എന്‍റെ എന്നെ ഏശുന്ന വിഷയമല്ല. മനസ്സാ വാചാ കര്‍മണാ ഞാന്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ്. എന്‍റെ ജീവിതത്തില്‍ ഒരു കറുത്ത കുത്ത് ആര്‍ക്കും കണ്ടുപിടിക്കാനാവില്ല. ഏത് ആരോപണത്തെക്കുറിച്ചും ഏത് സി.ബി.സി.ഐഡിയും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് വസ്തുനിഷ്ടമായ കാര്യം സമൂഹത്തിന് മുന്നില്‍ കൊണ്ടുവരട്ടെ. അത് എനിക്കും കിട്ടുന്ന അവസരമാണ്' -സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
എല്ലാ അന്വേഷണത്തിന് പിറകിലും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ ഇത്തരം കേസൊന്നും അന്വേഷിക്കില്ലെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാം. ഇതിന് മുകളില്‍ ഉള്ള ഏജന്‍സിയെ വെച്ച് അന്വേഷിക്കുന്നുണ്ടെങ്കില്‍ അതുമായും സഹകരിക്കും -സുധാകരന്‍ പറഞ്ഞു.
കോടികളുടെ അഴിമതി നടത്തിയെന്ന മുന്‍ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്‍റെ ആരോപണങ്ങെള സുധാകരന്‍ തള്ളിക്കളഞ്ഞു. വനംമന്ത്രിയായിരിക്കെ തന്നെ സുധാകരന്‍ നിരവധി അഴിമതികള്‍ നടത്തിയെന്നും കെ. കരുണാകരനെ വിറ്റ് കാശാക്കിയ ആളാണ് സുധാകരനെന്നും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു.
കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ സാമ്ബത്തിക തിരിമറി നടത്തിയെന്ന് പ്രശാന്ത് ബാബു പരാതി ഉന്നയിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ശേഖരണത്തിന് തടസങ്ങള്‍ ഉള്ളതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന ശിപാര്‍ശയാണ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
കെ. സുധാകരന്‍ എം.പി ആയതിനാല്‍ കേസെടുത്ത് അന്വേഷണത്തിന് നിയമതടസം ഉണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് വിജിലന്‍സ് എസ്.പിയുടെ മേല്‍നോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്.

No comments