Breaking News

പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ രാഹുലിനും പ്രിയങ്കക്കുമൊപ്പം -സിധു..!! തീരുമാനം പിൻവലിക്കും..?? അമരീന്ധറിൻ്റെ പുതിയ..

 


ഒരു പോസ്റ്റും ഇല്ലെങ്കിലും ഞാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുെമാപ്പം തുടരുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിധു.

ഇന്നുള്ള ട്വീറ്റിലൂടെയാണ്​ സിധു തന്‍റെ നിലപാട്​ വ്യക്തമാക്കിയത്​.

''ഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്​ത്രിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും ഞാന്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം നില്‍ക്കും. എന്നെ തോല്‍പിക്കാന്‍ എല്ലാ നെഗറ്റീവ്​ ശക്തികളും ഒരുമിച്ചാലും കുറച്ച​ു പോസിറ്റീവ്​ ഊര്‍ജം മാത്രം മതി പഞ്ചാബിനും പഞ്ചാബികള്‍ക്കും വിജയിക്കാന്‍'' -സിധു ട്വീറ്റ്​ ചെയ്​തു.

അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളെ തു​ട​ര്‍​ന്ന്​ രാ​ജി പ്ര​ഖ്യാ​പി​ച്ച പ​ഞ്ചാ​ബ്​ പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ സി​ദ്ദു പ​ദ​വി​യി​ല്‍ തു​ട​​ര്‍​ന്നേ​ക്കുമെന്നാണ് അഭ്യൂഹം​. സിധുവിന്‍റെ ചി​ല ആ​വ​ശ്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത്​​സി​ങ്​ ച​ന്നി അം​ഗീ​ക​രി​ച്ചു കൊ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ചി​ല മ​ന്ത്രി​മാ​ര്‍, പൊ​ലീ​സ്​ മേ​ധാ​വി, അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ല്‍ എ​ന്നി​വ​രെ നി​ശ്ച​യി​ച്ച​തി​ലെ എ​തി​ര്‍​പ്പാ​ണ് സിധുവിന്‍റെ​ രാ​ജി​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ എ​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും ച​ര്‍​ച്ച​ക്ക്​ അ​നു​സൃ​ത​മാ​യ ചി​ല തീ​രു​മാ​ന​ങ്ങ​ള്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന്​ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. സി​ദ്ദു ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തൊ​ന്നു​മി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തെ​ന്ന്​ സി​ദ്ദു​വി​െന്‍റ ഉ​പ​ദേ​ശ​ക​ന്‍ മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ​യും വി​ശ​ദീ​ക​രി​ച്ചു.

അ​ദ്ദേ​ഹ​ത്തി​െന്‍റ വൈ​കാ​രി​ക പ്ര​തി​ക​ര​ണ രീ​തി​യെ​ക്കു​റി​ച്ച്‌​ ഹൈ​ക​മാ​ന്‍​ഡി​നും ബോ​ധ്യ​മു​ണ്ട്. പ​ഞ്ചാ​ബി​െന്‍റ ഭാ​വി കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്​​ച​യി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു സി​ദ്ദു​വി​െന്‍റ രാ​ജി നാ​ട​കം. സൂ​പ്പ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​ണ്​ സി​ദ്ദു​വെ​ന്ന പ്ര​തീ​തി നി​ല​നി​ല്‍​ക്കു​േ​​മ്ബാ​ള്‍ ത​ന്നെ, ത​െന്‍റ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക്​ നി​ര​ക്കാ​ത്ത ചി​ല നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, സി​ദ്ദു​വി​നൊ​പ്പം നി​ന്ന്​ അ​മ​രീ​ന്ദ​ര്‍​സി​ങ്ങി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന്​ മാ​റ്റാ​ന്‍ ത​യാ​റാ​യ കോ​ണ്‍​ഗ്ര​സ്​ ഹൈ​ക​മാ​ന്‍​ഡ്​ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ്​ ഇ​തോ​ടെ എ​ടു​ത്തെ​റി​യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന്​ ഹൈ​ക​മാ​ന്‍​ഡ്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​നു​ന​യ​ത്തി​നു​ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

No comments