അമരീന്ദര്‍ സിങ് ബി.ജെ.പി യുടെ വിശ്വസ്ഥനായ മുഖ്യമന്ത്രിയായിരുന്നു..!! നവ്ജോത് സിങ് സിദ്ധു..
പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും മുന്‍കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ബി.ജെ.പിയുടെ വിശ്വസ്ഥനായ മുഖ്യമന്ത്രിയായിരുന്നു എന്ന് പഞ്ചാബ് ബി.ജെ.പി പ്രസിഡണ്ട് നവ്‌ജോത് സിങ് സിദ്ദു.
'അമരീന്ദര്‍ സിങ് ബി.ജെ.പിയുടെ വിശ്വസ്തനായ മുഖ്യമന്ത്രിയായിരുന്നു.ഇ.ഡി യാണ് അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നത്. ഇതൊന്നും ഞങ്ങള്‍ 73 എം.എല്‍.എമാര്‍ക്ക് ഇപ്പോള്‍ ചിന്തിക്കാന്‍ പോലുമാവുന്നില്ല. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അദ്ദേഹം പഞ്ചാബിന്‍റെ താല്‍പര്യങ്ങളെയാണ് ബലികഴിച്ചത്'. സിദ്ദു ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ തന്നെ അമരീന്ദര്‍ നിശബ്ദമാക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അദ്ദേഹം പുതിയപാര്‍ട്ടിയുമായി വന്നിരിക്കുകയാണ്. പഞ്ചാബിന്‍റെ താല്‍പര്യങ്ങളെ ബലികഴിച്ച അമരീന്ദറിനെ ഒരിക്കല്‍ കൂടെ ജനങ്ങള്‍ തോല്‍പ്പിക്കും. സിദ്ദു പറഞ്ഞു.
കഴിഞ്ഞ മാസമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അദ്ദേഹം മറ്റു പാര്‍ട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അമരീന്ദര്‍ അറിയിച്ചു. അതിന്ശേഷമാണ് പുതിയപാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. നവ്‌ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടര്‍ന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതില്‍ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
No comments