Breaking News

അമരീന്ദറിന്‍റെ പുതിയ പാര്‍ട്ടിയും സിദ്ദുവിന്‍റെ പിന്‍വാങ്ങലും..!! രാഹുലും ചരണ്‍ജിത്​ ചന്നിയും കൂടിക്കാഴ്ച നടത്തി..!! പഞ്ചാബിൽ വീണ്ടും ട്വിസ്റ്റിന് സാധ്യത..

 


പഞ്ചാബ്​ കോണ്‍ഗ്രസി​ല്‍ ആഭ്യന്തര കലഹം തുടരുന്നതിനിടെ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ചരണ്‍ജിത്​ സിങ്​ ചന്നി

വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ തന്ത്രങ്ങളും പാര്‍ട്ടി നേരിടുന്ന പ്രശ്​നങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ചര്‍ച്ച. പഞ്ചാബ്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ നവജ്യോത്​ സിങ്​ സിദ്ദുവിന്‍റെ പിന്‍വാങ്ങലും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ പുതിയ പാര്‍ട്ടി രൂപീകരണവും ചര്‍ച്ചയായി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ്​ കോണ്‍ഗ്രസിലെ തിരക്കിട്ട നീക്കങ്ങള്‍. അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിക്ക​ുമെന്നും ബി.ജെ.പിയുമായി സഖ്യം ചേരുന്നുവെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ്​ ഇത്​.

കഴിഞ്ഞദിവസം അമരീന്ദര്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി പ്രത്യക്ഷ സഖ്യമാണ്​ അമരീന്ദറിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ്​ അമരീന്ദറും അമിത്​ ഷായും തമ്മിലുള്ള കൂടിക്കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്ബ്​ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കിയാല്‍ അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്ന ഉപദേശവും സിങ്​ അമിത്​ ഷാക്ക്​ നല്‍കിയിരുന്നു.

അമരീന്ദറിലും ചില നേതാക്കളും പാര്‍ട്ടി വിടു​േമ്ബാഴുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ ചന്നിയും രാഹുല​ും ചര്‍ച്ച ചെയ്​തതായാണ്​ വിവരം. പാര്‍ട്ടി പുനഃസംഘടനയില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം അതൃപ്​തി രേഖപ്പെടുത്തുകയും ചെയ്​തിരുന്നു.

​നേരത്തേ, ചന്നി അമരീന്ദറുമായി അടുപ്പമുള്ള എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടെ എം.എല്‍.എമാര്‍ പുതിയ പാര്‍ട്ടിയിലേക്ക്​ ചേക്കേറുമോ എന്ന ആശങ്ക ഉയര്‍ന്നതോടെയായിരുന്നു ഇത്​. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി ഉപമുഖ്യമന്ത്രി സുഖ്​ജീന്ദര്‍ സിങ്​ രണ്‍ധാവ ഉള്‍പ്പെടെ നിരവധി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്​തിരുന്നു.

No comments