Breaking News

അതുതന്നെ രാജി വച്ചാലോന്നാണ് ആലോചിക്കുന്നത്.., ഈ സ്ഥാനത്തിരിക്കുന്നതുകൊണ്ട് എന്തും പറയാമെന്നാണോ..?? പൊട്ടിത്തെറിച്ച്‌ വിഡി സതീശൻ..

 


മണിചെയിന്‍ തട്ടിപ്പ് നടത്തിപ്പ് നടത്തിയെന്ന് ആരോപിച്ച്‌ തനിക്കെതിരെ കേസെടുക്കുകയോ മൊഴിയെടുക്കുകയോ ചെയ്ത് ആക്ഷേപിക്കാം പക്ഷേ, താേല്‍പ്പിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. തന്‍െറ അസാന്നിദ്ധ്യത്തില്‍ പി.വി. അന്‍വര്‍ കഴിഞ്ഞദിവസം നിയമസഭയില്‍ നടത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അഞ്ച് തവണയായി പറവൂരില്‍ എം.എല്‍.എയാണ്. ഓരോ തവണയും ഭൂരിപക്ഷം കൂടിയിട്ടുണ്ട്. അവിടെയാണ് ഞാന്‍ ആയിരം പേരെ പറ്റിച്ചെന്നു പറയുന്നത്. തട്ടിപ്പ് നടന്നെന്നു പറയുന്ന 1991- 92ല്‍ തിരുവനന്തപുരം ഗവ. ലോ കോളേജില്‍ എല്‍എല്‍.എമ്മിനു പഠിക്കുകയാണ്. 23 വര്‍ഷം മുമ്ബ് മരണമടഞ്ഞ എന്റെ അച്ഛനെതിരെ വരെ മോശമായി എഴുതി. അന്‍വറിന് എന്താണ് എന്നോടിത്ര വിരോധമെന്ന് അറിയില്ല.

ഉമ്മന്‍ ചാണ്ടിയും കെ.ടി. ജലീലും അവധിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് പി.വി. അന്‍വറിന് ഇതൊന്നും ബാധകമല്ലേയെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചത്. അതാണ് വിരോധത്തിന് കാരണം. താന്‍ ബോംബെ ആസ്ഥാനമായുള്ള കമ്ബനി നടത്തി തട്ടിപ്പു നടത്തിയെന്നാണ് പറയുന്നത്. ആകെ ഡയറക്ടറായിട്ടുള്ളത് സര്‍ക്കാരിന്റെ കീഴില്‍ ടൂറിസം മന്ത്രി ചെയര്‍മാനായുള്ള മുസിരിസിലാണ്. അതുതന്നെ രാജിവയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണ്. താന്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടെന്നു കാണിച്ച്‌ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പരാതിയില്ല. ഈ സ്ഥാനത്ത് ഇരുന്നു പോയി എന്നതുകൊണ്ട് എന്തും പറയാമെന്നാണോ?

ഭരണകക്ഷി എം.എല്‍.എ തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതു തരത്തിലുള്ള അന്വേഷണവും നടത്താം. 32 വര്‍ഷം മുമ്ബ് സ്‌കൂളില്‍ പഠിക്കുമ്ബോഴുള്ള കാര്യങ്ങള്‍ കൂടി അന്വേഷിക്കാം.

മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ ബില്‍ ചര്‍ച്ചാവേളയില്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണം. ഇന്നലെ ഞാന്‍ സഭയില്‍ ഇല്ലാതിരുന്ന സമയത്താണ് ആരോപണം ഉന്നയിച്ചത്. ഉണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുമായിരുന്നു. ഇനി അപമാനിക്കാന്‍ വേണ്ടി എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തതാണെങ്കില്‍ അതിനെ ആ രീതിയില്‍ തന്നെ കാണാമെന്നും സതീശന്‍ പറഞ്ഞു.

No comments