Breaking News

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് ജയിക്കും..!! ബിജെപിയെ തോല്‍പിക്കുകയാണ് ആത്യന്തിക ലക്ഷ്യം..

 


യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അധികാരത്തിലെത്തുമെന്ന് പ്രവചനവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാ‌ദ് യാദവ്.

തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും ലാലു പ്രസാ‌ദ് യാദവ് വ്യക്തമാക്കി.

ഇപ്പോള്‍ യുപി ഭരിക്കുന്നത് ഒരു ക്രിമിനലാണെന്നും ഇരുനൂറോളം പേരെയാണ് യുപി പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്നും ലാലു പറഞ്ഞു. യുപിയിലെ ജനങ്ങള്‍ രോഷാകുലരാണെന്നും എല്ലാ ജാതിക്കാരും ഒന്നിച്ചുനിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഹങ്കാരം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെയും നരേന്ദ്ര മോദിയെയും തോല്‍പിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ലാലു പ്രസാ‌ദ് യാദവ് കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പു കഴിയുമ്ബോള്‍ കോണ്‍ഗ്രസിനു സ്വന്തം നില മനസ്സിലാകും. കോണ്‍ഗ്രസുമായി ദേശീയ തലത്തിലാണ് ആര്‍ജെഡിക്കു സഖ്യമുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്‍ജെഡി സോണിയ ഗാന്ധിയെ പിന്തുണച്ചെങ്കിലും മന്‍മോഹന്‍ സിങ്ങിനെയാണു സോണിയ നിയോഗിച്ചത്.

No comments