1992ൽ തന്നെ എന്നെ തോൽപ്പിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് മത്സരിച്ചു.. ഞാൻ ജയിച്ചു.. അന്നത്തെ സുധാകരൻ ജയിച്ചെങ്കിലും ഇന്നത്തെ സുധാകരൻ പുഷ്പം പോലെ ജയിക്കും.. -സുധാകരൻ..
എ.െഎ.സി.സി പ്രഖ്യാപിച്ച പാര്‍ട്ടി പുനഃസംഘടന അവര്‍ ആവശ്യപ്പെടാതെ മാറ്റിവെക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. അത്തരത്തില്‍ ഒരാവശ്യം എ.െഎ.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് കെ.പി.സി.സിയല്ല. അതിന് വേറെ സംവിധാനമുണ്ട്. ജില്ലകളിലെ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് ഡി.സി.സി പ്രസിഡന്റുമാര്‍ക്കാണ്. അവരെല്ലാം പുനഃസംഘടന പൂര്‍ത്തീകരിക്കണമെന്ന് ആവശ്യെപ്പട്ടിട്ടുണ്ട്. പരമാവധി ആറു പേരാണ് പുനഃസംഘടന വേണ്ടെന്ന് നിര്‍വാഹകസമിതിയില്‍ ആവശ്യെപ്പട്ടത്. അതിനാല്‍ ശേഷിക്കുന്ന പുനഃസംഘടനയുമായി പാര്‍ട്ടി മുന്നോട്ടുപോകും. മത്സരിച്ചാല്‍ മാത്രമേ നേതൃത്വത്തില്‍ എത്താനാകൂവെങ്കില് താന്‍ മത്സരത്തിന് ഉണ്ടാകുമെന്നും സുധാകരന് വ്യക്തമാക്കി.
യൂനിറ്റ് കമ്മിറ്റിയെ പറ്റി ബാലപാഠംപോലും അറിയാത്തവരാണ് വിമര്‍ശിക്കുന്നത്. ഇക്കാര്യത്തില്‍ ഗ്രൂപ് മാനേജര്‍മാര്‍ക്ക് ആശങ്കയുണ്ടോയെന്ന് അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. താന്‍ നോക്കുന്നത് പാര്‍ട്ടിയുടെ കാര്യമാണ്. സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെയും പാര്‍ട്ടിയെയും വിമര്ശിക്കുന്നവര്െക്കതിരെയും പാര്ട്ടിയോഗങ്ങളിെല കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് േചാര്ത്തി നല്കുന്നവര്െക്കതിരെയും നടപടിയെടുക്കും. പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുന്നതിന് ജില്ലതലത്തില്‍ ലീഗല്‍ സെല്‍ രൂപവത്കരിക്കും. പാലിയേറ്റീവ് കെയര്‍ ടീം, വികസനസമിതി എന്നിവക്ക് ജില്ലതലത്തില്‍ രൂപം നല്‍കും. നവംബര്‍ 19ന് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധി ജന്മദിനം ആഘോഷിക്കും. ബംഗ്ലാദേശ് യുദ്ധത്തില്‍ പെങ്കടുത്ത സൈനികരെയും മരിച്ച സൈനികരുടെ കുടുംബങ്ങളെയും അന്ന് ആദരിക്കും. കേന്ദ്രം വില കുറയ്ക്കാന്‍ തയാറായ സാഹചര്യത്തില്‍ ഇന്ധനനികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറും തയാറാകണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
No comments