Breaking News

സിദ്ദുവിന്റെ പിടിവാശി തുടരുന്നു..!! രാജി പിന്‍വലിച്ചു.. പക്ഷേ സ്ഥാനമേറ്റെടുക്കാന്‍ പുതിയ നിബന്ധനകൾ..!! ഓഫീസ് തുറക്കില്ല.. മന്ത്രിമാരും..


 സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ച തന്റെ തീരുമാനം പിന്‍വലിക്കുന്നതായി അറിയിച്ച്‌ നവ്ജ്യോത് സിംഗ് സിദ്ദു.

എന്നാല്‍ തിരികെ തന്റെ കടമകളിലേക്ക് മടങ്ങാന്‍ അന്ത്യശാസനവും സിദ്ദു നല്‍കിയിട്ടുണ്ട്. ചില മന്ത്രിമാരെയും പുതിയ അഡ്വക്കേ‌റ്റ് ജനറലിനെയും പൊലീസ് മേധാവിയെയും നിയമിച്ചാലേ ഓഫീസ് കടമകളിലേക്ക് താന്‍ കടക്കൂവെന്നാണ് സിദ്ദു അറിയിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയ്‌ക്കാണ് സിദ്ദുവിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പുതിയ ഡിജിപിയെയും എജിയെയും നിയമിച്ചതിലുള‌ള തന്റെ എതിര്‍പ്പ് ന്യായമാണെന്ന് സിദ്ദു വാദിച്ചു.

സെപ്‌തംബര്‍ 27നാണ് എപിഎസ് ഡിയോളിനെ പുതിയ അഡ്വക്കേ‌റ്റ് ജനറലായി പുതിയ സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ചില മന്ത്രിമാരെയും പുതിയ അഡ്വക്കേ‌റ്റ് ജനറലിനെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദു അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. പിന്നീട് ചരണ്‍ജിത്തുമായി തനിക്ക് എതിര്‍പ്പില്ലെന്നാണ് സിദ്ദു പ്രതികരിച്ചു. അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്‌തതായാണ് വിവരം. വരുന്ന തിരഞ്ഞെടുപ്പില്‍ ഇരുനേതാക്കളും ഒ‌റ്റക്കെട്ടായി കോണ്‍ഗ്രസിനെ നയിക്കുമെന്നാണ് പാര്‍ട്ടി എംഎല്‍എമാര്‍ അറിയിച്ചത്.

No comments