Breaking News

മമ്പറം പറയുന്നു മരണം വരെ കോണ്‍ഗ്രസ് തന്നെ..!! സിപിഎമ്മിലേക്ക്..

 


ഒരുപാട് കാലം ഇന്ദിരാഗാന്ധിക്ക് ട്രഷ്ട് കല്‍പ്പിച്ചവരാണ്, 'ജീവിതം മുഴുവന്‍ നെഹ്രു കുടുംബവുമായി ആത്മബന്ധം പുലര്‍ത്തി വരുന്ന തന്നെ കമ്യൂണിസ്റ്റ് ചാരനാണെന്ന് അധിക്ഷേപിക്കുന്നതെന്ന് കോണ്‍ഗ്രസില്‍ നിന്ന് അച്ചടക്കനടപടിക്ക് വിധേയനായി പുറത്താക്കപ്പെട്ട ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്ബറം ദിവാകരന്‍.

ഇന്ദിരാഗാന്ധിയെ നാളിത് വരെ തള്ളിപ്പറയാത്ത മൂന്ന് നേതാക്കളിലൊരാള്‍ താനെന്ന് അഭിമാനമുണ്ട്.ചങ്കിലെ ചോര കൊടുത്തും ആശുപത്രി സംരക്ഷിക്കും. അച്ചടക്കമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോംപ്രമൈസിന് പല തവണ തയ്യാറായിട്ടുള്ളയാളാണ് ഞാന്‍.കെ.സുധാകരന്‍ കെ.പി.സി.സി. അദ്ധ്യക്ഷനാകും മുമ്ബ് അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ സംഘടനാ അദ്ധ്യക്ഷനായതിന് ശേഷം ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.'

കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പേരില്‍ ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാനും കണ്ണൂര്‍ ഡി.സി.സി.ഓഫീസ് നിര്‍മ്മിക്കാനുംവേണ്ടി സുധാകരന്‍ പിരിച്ചെടുത്ത കോടികള്‍ എവിടെയാണെന്ന ചോദ്യം ഇന്നും ജനങ്ങളില്‍ അവശേഷിക്കുന്നു ഡി.സി.സി.നേതാവ് കെ.പ്രമോദിനേയും, ചിറക്കല്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്റാരേയും മാറ്റി മൂന്ന് പേരായി ചുരുക്കിയ ട്രസ്റ്റിനെ എജ്യു ട്രസ്റ്റ് ലിമിറ്റഡ് കമ്ബനിയാക്കി. ഇപ്പോഴതില്‍ ഒരാള്‍ മാത്രമേയുള്ളു..ഇതിലെ അഴിമതി വിജിലന്‍സ് അന്വേഷിച്ചുവരികയാണെന്നും മമ്ബറം വെളിപ്പെടുത്തി..

തിരഞ്ഞെടുപ്പിന് മുമ്ബ് ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയുമെല്ലാം വിളിച്ചിരുന്നു.തന്നെ ആശുപത്രി പ്രസിഡന്റാക്കുന്നതില്‍ സുധാകരന് ഒരു പങ്കുമില്ല'. കെ.സുധാകരന്‍ ഏറ്റെടുത്ത ഒരു സ്ഥാപനവും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.എന്നാല്‍ ഇന്ദിരാജിയുടെ നാമധേയത്തില്‍ താന്‍ കെട്ടിപ്പടുത്ത ആശുപത്രികള്‍ക്ക് പുറമെ സ്‌കൂളും ഉദ്യാനവും, സ്വിമ്മിംഗ് പൂളും സ്റ്റേഡിയവുമടക്കം തലയെടുപ്പോടെ നിലനില്‍ക്കുന്നുണ്ട്.ഇന്ദിരാഗാന്ധി ആശുപത്രിയുടെ സ്ഥലമെടുപ്പ് തൊട്ട് കെട്ടിട നിര്‍മ്മാണം വരെയുള്ള ഓരോ ഘട്ടത്തിലും എതിര്‍പ്പും, കോടതിയുമായി നടന്നവരാണ് ആശുപത്രിയുടെ രക്ഷകരായി ഇപ്പോള്‍ കടന്നു വന്നിട്ടുള്ളതെന്നും ദിവാകരന്‍ പറഞ്ഞു.

പാര്‍ടിക്ക് വേണ്ടി കൊടിയ മര്‍ദ്ദനങ്ങളും, പലവട്ടം ജയില്‍ വാസവും അനുഭവിച്ച താന്‍ ഇന്ന് ഇന്ദിരാജിയുടെ പേരില്‍ ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ ജിവിതം സമര്‍പ്പിച്ചിരിക്കുകയാണ്.450 പേര്‍ക്ക് ആശുപത്രിയില്‍ ജോലി നല്‍കിയിട്ടുണ്ട്. ഒരാള്‍ പോലും പാര്‍ട്ടി വിരുദ്ധരല്ല അവരെല്ലാം തന്റെ മക്കളാണ്. മുന്‍ കാലങ്ങളിലെന്ന പോലെയാണ് ഇത്തവണയും പാനല്‍ വെച്ചത്.മറിച്ചൊരു നിര്‍ദ്ദേശം ആരും തന്റെ മുന്നില്‍ വെച്ചിട്ടില്ല. വര്‍ഷങ്ങളായി സുധാകരനുമായി താന്‍ മിണ്ടാട്ടമില്ല. വികസന പ്രവര്‍ത്തനങ്ങള്‍ ആര് കൊണ്ടു വന്നാലും രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുമെന്നും, മറ്റൊരു പാര്‍ടിയിലേക്കുമില്ലെന്നും, മരണം വരെ കോണ്‍ഗ്രസ്സുകാരനായി തുടരുമെന്നും മമ്ബറം ദിവാകരന്‍ ആശുപത്രിയിലെ തന്റെ മുറിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വികാരനിര്‍ഭരനായി പറഞ്ഞു.

No comments