ജോസ് കെ മാണിക്ക് പണി കൊടുത്തത് ഈ മന്ത്രിയാണോ എന്ന് സംശയം..??
രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി 97 അംഗങ്ങള്‍ വോട്ട് ചെയ്തതില്‍ ഒരംഗത്തിന്റെ വോട്ടാണ് അസാധുവായത്.
ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേര്‍ക്ക് വലതുഭാഗത്തായി 1 എന്ന് അക്കത്തില്‍ രേഖപ്പെടുത്തണം. ഒരംഗം ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം അത് തിരുത്തി 1 ആക്കി മാറ്റിയതാണ് കുരുക്കായത്.
വോട്ടെണ്ണല്‍ വേളയില്‍ യു.ഡി.എഫ് അംഗങ്ങളായ മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും ഇതില്‍ തടസവാദമുയര്‍ത്തി. ഇടത് അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എം. രാജഗോപാലന്‍, ജോബ് മൈക്കിള്‍ എന്നിവരുമായി തുടര്‍ന്ന് വാക്കുതര്‍ക്കമായി. വരണാധികാരിയായ നിയമസഭാ സെക്രട്ടറി ബാലറ്റ് പരിശോധിച്ച് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. ഏതംഗമാണ് അസാധുവാക്കിയതെന്ന് കണ്ടെത്താന്‍ ബാലറ്റ് പേപ്പറിന്റെ കൗണ്ടര്‍ഫോയില്‍ പരിശോധിക്കേണ്ടിവരും.
സി.പി.എം മന്ത്രിയുടേതാണ് അസാധുവായതെന്ന സംസാരമുണ്ട്. അസാധുവെന്ന് ഉറപ്പിച്ചതോടെ സെക്രട്ടറി ആ ബാലറ്റ് സീല്‍ ചെയ്ത് പ്രത്യേക കവറിലേക്ക് മാറ്റി.പാര്‍ട്ടി വിപ്പുള്ളതിനാല്‍ വോട്ട് ചെയ്ത ശേഷം അംഗങ്ങള്‍ അതത് പാര്‍ട്ടികളുടെ ഇന്‍ ഏജന്റുമാരെ ബാലറ്റ് പേപ്പര്‍ കാണിക്കണം. മറ്റാരെയും കാണിക്കാന്‍ പാടില്ല.
രാവിലെ 9ന് വോട്ടെടുപ്പ് ആരംഭിച്ചയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തി. സ്പീക്കര്‍ എം.ബി. രാജേഷും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അതേ സമയത്താണ് വോട്ട് ചെയ്തത്. രാവിലെ 8.30ന് യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രമേശ് ചെന്നിത്തല രാവിലെ 11ഓടെ ഒറ്റയ്ക്കെത്തിയാണ് വോട്ട് ചെയ്തത്.
No comments